2024 ജനുവരി 24, ബുധനാഴ്‌ച

ഇസ്റാഅ്‌ , മിഅ്‌റാജ്‌ ഒരു പഠനം


   തിരുനബി(സ്വ)യുടെ ജീവിതത്തിലെ അതി പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. അവ ഹ്രസ്വമായി വിവരിക്കാം.
ഇസ്റാഅ്
......................
 മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

മിഅ്റാജ്
.........................
  മസ്ജിദുൽ അഖ്സ്വയിൽ നിന്ന് ഏഴ് ആകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ സഞ്ചരിച്ച് അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ് മിഅ്റാജ് .
    ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നിരവധി സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 തിരു നബി(സ്വ) ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം എ.ഡി .620 - ൽ പിത്യവ്യൻ അബൂത്വാലിബ് മരണപ്പെട്ടു. കേവലം മൂന്നു ദിവസം കഴിഞ്ഞപ്പോൾ ബീവി ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. عام الحزن (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ വിശമം നിറഞ്ഞ ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിടയിൽ രണ്ടു മരണ ദുഃഖവും കൂടി നബി(സ്വ)ക്ക് അനുഭവിക്കേണ്ടി വന്നു. 
   സഹായം പ്രതീക്ഷിച്ച് തിരുനബി(സ്വ) ബന്ധുക്കളുള്ള ത്വാഇഫിലേക്ക് യാത്ര പോയങ്കിലും അവിടെ നിന്നു സഹായത്തിനു പകരം പീഢനമാണ് തിരുനബി(സ്വ)ക്ക് സഹിക്കേണ്ടി വന്നത്. കേവലം പത്തു ദിവസം ത്വാഇഫിൽ താമസിച്ച നബി(സ്വ) മക്കയിലേക്ക് തന്നെ മടങ്ങി. 
    ശത്രുക്കളുടെ വലിയ പീഢനവും അബൂത്വാലിബിൻ്റെയും ബീവി ഖദീജ (റ) യുടെയും മരണവും തിരുനബി(സ്വ)യെ വല്ലാതെ വേദനിപ്പിച്ചു. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇസ്റാഅ് - മിഅ്റാജ് അല്ലാഹു നബി(സ്വ)ക്ക് സമ്മാനിക്കുന്നത്. അങ്ങനെ നബിക്ക് സാന്തനം നൽകുന്നത്. 
    ഇസ്റാഅ് സൂറത്തിൻ്റെ പ്രഥമ ആയത്തിലൂടെ അല്ലാഹു ഇസ്റാഅ് വ്യക്തമാക്കി വിവരിച്ചിട്ടുണ്ട്. മിഅ്റാജിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. 
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ*

     "തന്റെ ദാസനെ ഒരു രാത്രിയിൽ - രാത്രിയുടെ അല്പസമയത്തിനുള്ളിൽ - മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്ക് നിശായാത്ര ചെയ്യിപ്പിച്ചവൻ പരിശുദ്ധനാണ്. മസ്ജിദുൽ അഖ്സ്വയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു - നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു."(ഇസ്റാഅ്:1)

*‌‌‌‌‌‌‌‌
തിരുനബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ച് പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ചയാണ് ഇസ്റാഅ് , മിഅ്റാജ് ഉണ്ടായത്.
     നബി(സ്വ) തങ്ങൾ അവിടുത്തെ 
പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ് രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ അങ്ങോട്ടു വന്നു. അങ്ങനെ അവര്‍ നബി(സ്വ)യെ മസ്ജിദുൽ ഹറാം പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് നബി (സ്വ)ക്ക് ഒരു ശസ്ത്രക്രിയ നടത്തി. അവിടുത്തെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, അറിവിൻ്റെ മണിമുത്തുകൾ നിറച്ചു.
  ഇസ്റാഅ് യാത്രയ്ക്ക് ‌‌‌‌‌‌‌‌‌‌ബുറാഖ് 
എന്ന സ്പെഷ്യൽ വാഹനാണ് അല്ലാഹു ഒരുക്കിയത്. സ്വർഗത്തിൽ പ്രവേശിക്കുന്ന പത്തു ജീവികളിൽ ഒന്നാണത്. 
     ബുറാഖ് എന്ന വാഹനത്തെ തിരുനബി(സ്വ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
 കോവർ കഴുതയുടെ വലിപ്പമില്ലാത്തതും എന്നാൽ സാധാരണ കഴുതയെക്കാൾ വലിപ്പമുള്ളതുമായ വെള്ള നിറത്തിലുള്ള ഒരു മൃഗത്തെ എനിക്കു കൊണ്ടുവരപ്പെട്ടു. 
    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മസ്ജിദുൽ 
ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്കുള്ള യാത്ര ബുറാഖിന്റെ പുറത്താണ്. അതിൻ്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്.
യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ(അ)ആണ്
  ഈ യാത്രയിൽ മദീന , മദ് യൻ , തൂരി സീനാ , ബൈത് ലഹം എന്നീ സ്ഥലങ്ങളിൽ തിരുനബി(സ്വ) ഇറങ്ങി രണ്ടു റക്അത്ത് വീതം നിസ്കരിച്ചു. 
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ്: 13


🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ് :12

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...