സമിഅല്ലാഹു ലിമന്‍ ഹമിദ
ചെറു ചരിത്രം
ആദ്യകാലത്ത് നിസ്‌കാരത്തില്‍ റുകൂഇല്‍ നിന്നുയരുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീറായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സമിഅല്ലാഹു ലിമന്‍ ഹമിദ
എന്നു പറയാന്‍ നബി(സ്വ)യോട് നിര്‍ദ്ദേശിച്ചു. അക്കാര്യം ജിബ്രീല്‍ (അ) നബി(സ്വ)യെ അറിയിച്ചു. അതിനു കാരണം സിദ്ദീഖ് (റ)വാണ്.
ഫുഖഹാഉ അതു ഇങ്ങനെ വ്യക്തമാക്കുന്നു: തിരുനബി(സ്വ)യുടെ പിന്നില്‍ ഒറ്റ നിസ്‌കാരവും സിദ്ദീഖ് (റ) വിനു നഷ്ടപ്പെട്ടിട്ടില്ല. നബി(സ്വ)യുടെ കൂടെ സ്ഥിരമായി തുടര്‍ന്നുനിസ്‌കരിക്കുന്നവരാണ്.
ഒരിക്കല്‍ അസര്‍ നിസ്‌കാര സമയം സിദ്ദീഖ് (റ) വന്നപ്പോള്‍ നബി(സ്വ) നിസ്‌കാരത്തിലാണ്. നബിയോടുകൂടെയുള്ള ജമാഅത്ത് നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ ധൃതിയില്‍ വന്നു പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) റുകൂഇലാണ്. ഉടനെ ദു:ഖിതനായിരുന്ന സിദ്ദീഖ് സന്തോഷത്താല്‍ അല്‍ ഹംദുലില്ലാഹ് എന്നു പറഞ്ഞു. അങ്ങനെ തക്ബീര്‍ ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിച്ചു.
ഉടനെ റുകൂഇലുള്ള നബി(സ്വ)യുടെ ചാരെ മലക്ക് ജിബ്രീല്‍ (അ) വന്നു
പറഞ്ഞു : സമിഅല്ലാഹു ലിമന്‍ ഹമിദ (അല്ലാഹുവിനെ സ്തുതിച്ച സിദ്ദീഖ് (റ)വിന്റെ സ്തുതി അല്ലാഹു കേട്ടു) സ്വീകരിച്ചിരിക്കുന്നു
ഇനി റുകൂഇല്‍ നിന്നു ഉയരുമ്പോള്‍ തക്ബീര്‍ ചൊല്ലണ്ട , പകരം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു ചൊല്ലുക .സിദ്ദീഖ് (റ)വിന്റെ ബറകത്തിനാല്‍ അതു നിസ്‌കാരത്തിലെ ചര്യയായി.
(ഇആനത്ത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ