ചോദ്യം
ഏപ്രിൽ 1ന് ചില ആളുകൾ കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കാറുണ്ട് ഇതിന്റെ വസ്തുത എന്ത്.
അന്നു കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കൽ അനുവദനീയമാണോ.
ഉത്തരം
ഏപ്രിൽ ഒന്നായാലും മറ്റു ദിവസമായാലും കളവുപറയൽ നിഷിദ്ധമാണ്. ഹറാം തന്നെയാണ്.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാം.
കളവു പറയൽ നിർബന്ധം
1️⃣ ഒരാൾ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി
വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്.
2️⃣ കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ
നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെ കുറിച്ച് നമ്മോട് അന്വേഷിച്ചാൽ അറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്.
(സത്യം പറഞ്ഞാൽ കുറ്റം കിട്ടുന്ന സന്ദർഭങ്ങളാണ് ഇവയെല്ലാം.)
കളവുപറയൽ അനുവദനീയം
(ചില സന്ദർഭങ്ങൾ മാത്രം)
1️⃣ പരസ്പരം പിണങ്ങിയ രണ്ടു പേർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയാം.
2️⃣ ഭാര്യയ തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയാം.
3️⃣ ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയേണ്ടി വന്നാൽ പറയാം.
الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله..
وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح.
(فتح المعين اعانة ٣/٢٤٨)
കരച്ചിലടക്കാൻ കളവു പറയാമോ?
❓ പ്രശ്നം: കരയുന്ന കുട്ടികളുടെ കരച്ചിൽ നിർത്താൻ വേണ്ടി 'ഭൂതം വരുന്നേ', 'പ്രേതം വരുന്നേ' എന്നും, മരുന്ന് കുടിക്കാൻ കൂട്ടാക്കാത്ത കുട്ടികളോട് ഇതു തേനാണെന്നും മറ്റും പറഞ്ഞും ചില ഉമ്മമാർ സൂത്രം പ്രയോഗിക്കാറുണ്ടല്ലോ. ഇവിടെ കുട്ടികളെ സൂത്രത്തിൽ കരച്ചിൽ നിർത്തുകയും മരുന്നു കുടിപ്പിക്കുകയും മാത്രമേ ലക്ഷ്യമുള്ളു. ഇത് അനുവദനീയമാണോ? അതല്ല, ഇതും ഹറാമായ കളവിൽ പെടുമോ? .
☑️ _ഉത്തരം:_ കുട്ടികളുടെ കരച്ചിലടക്കുക, അവരെ മരുന്നു കുടിപ്പിക്കുക എന്നിവ നല്ല ഉദ്ദേശങ്ങളാണല്ലോ. അനുവദനീയമായ അത്തരം ഉദ്ദേശ്യങ്ങൾ ചോദ്യത്തിൽ പറഞ്ഞതുപോലുള്ള കളവുകൾ പറഞ്ഞാൽ മാത്രമേ നടക്കുകയുള്ളൂവെങ്കിൽ അതിന്നായി കളവ് പറയൽ അനുവദനീയമാണ്. സത്യം പറഞ്ഞുതന്നെ കാര്യം സാധിക്കുമെങ്കിൽ അനാവശ്യമായി കളവ് പറയൽ ഹറാമുമാണ്. ഇപ്രകാരം ഇമാം ഗസ്സാലി(റ)യുടെ ഇഹ് യായെ ഉദ്ധരിച്ചുകൊണ്ട് ഇആനത്ത് 3-248ൽ വിവരിച്ചിട്ടുണ്ട്.
നജീബുസ്താദ്
പ്രശ്നോത്തരം 3/157
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ