2024 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

സുന്നത്തും ബിദ്അത്തും-2

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`

  *_പ്രമാണങ്ങളിലെ സുന്നത്ത്_*

  അല്ലാഹുവിന്റെ കിതാബിനു പുറമെ, നബി(സ) തങ്ങൾക്ക് അല്ലാഹു വേറെയും വഹ്‌യ് നല്കിയിട്ടുണ്ട്. ഇതിനെ വിശുദ്ധ ഖുർആൻ حكمة എന്നാണു പ്രയോഗിച്ചിരിക്കുന്നത് (അൽബഖറ: 129 അന്നിസാ അ്:113, അൽഅഹ്സാബ്:34, അൽജുമുഅ:2) കിതാബും ഹിക്മത്തും എന്നിങ്ങനെ രണ്ടു പ്രമാണങ്ങൾ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുരണ്ടും പഠിപ്പിക്കുവാനാണു നബി(സ)യെ നിയോഗിച്ചിട്ടുള്ളതെന്നും മേൽസൂക്തങ്ങളിൽ ഖുർആൻ വ്യക്തമാക്കുന്നു.

   എന്നാൽ, കിതാബിനു പുറമെ തനിക്ക് അവതരിച്ചതായും താൻ ഇട്ടേച്ചു പോകുന്നതായും നബി(സ)തങ്ങളുടെ ഹദീസിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നതു 'സുന്നത്ത്' എന്നാണ്. നബി(സ)തങ്ങൾ പ്രസ്‌താവിച്ചു: രണ്ടു സംഗതികൾ നിങ്ങൾക്കു ഞാൻ ഒഴിച്ചിട്ടു തന്നുകൊണ്ടാണു പോകുന്നത്. അവ രണ്ടും പിടിച്ചു നിൽക്കുന്നേടത്തോളം നിങ്ങൾ വഴിതെറ്റുകയില്ല. ഒന്ന്, അല്ലാഹുവിന്റെ കിതാബും മറ്റൊന്ന്, അവന്റെ റസൂ ലിന്റെ സുന്നത്തും (അൽമുവത്ത്വ, അൽമുസ്തദ്റക്) ഹുദൈഫ(റ) ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരമുണ്ട്. "അല്ലാഹുവിൽ നിന്നുള്ള അമാനത് ആളുകളുടെ ഹൃദയത്തിനകത്ത് അവതരിച്ചു. അങ്ങനെ അവർ 'ഖുർആനി'ൽ നിന്നും 'സുന്നത്തി'ൽ നിന്നും പലതും പഠിച്ചു.....(ബുഖാരി,മുസ്‌ലിം) മുആദി(റ)നെ യമനിലേക്കയക്കുമ്പോൾ അല്ലാഹുവിൻ്റെ റസൂലിന്റെ ചോദ്യത്തിനു മറുപടിയായി അല്ലാഹുവിൻ്റെ കിതാബും റസൂലിന്റെ സുന്നത്തുമനുസരിച്ചു ഞാൻ വിധിക്കുമെന്ന് അദ്ദേഹം പ്രസ്‌താവിച്ചതു പ്രസിദ്ധമാണല്ലോ.

   ഇങ്ങനെ നിരവധി ഹദീസുകളിൽ സുന്നത്ത് എന്നാണു കിതാബിൻ്റെ കൂടെ തനിക്കവതരിപ്പിച്ച വഹ്‌യിനെപ്പറ്റി നബി(സ) തങ്ങൾ പ്രയോഗിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആൻ ഹിക്‌മത്‌ എന്നു വിശേഷിപ്പിച്ചതിന്റെ വ്യാഖ്യാനമാണു നബി(സ)തങ്ങളുടെ 'സുന്നത്ത്' എന്ന പ്രയോഗമെന്നു സ്വഹാബത്തടക്കമുള്ള ഇമാമുകൾ വിവരിച്ചിട്ടുണ്ട്. ഇങ്ങനെ ഇസ്‌ലാമിന്റെ പ്രമാണങ്ങളിൽ കിതാബിനൊപ്പം സർവ്വഥാ ഉപയോഗിച്ചുവരുന്ന ഒന്നാണു സുന്നത്ത്. ഖുർആനും ഹദീസും എന്നിങ്ങനെയും പ്രയോഗിക്കാറുണ്ട്. ഇതിനെയാണു പ്രമാണങ്ങളെ സംബന്ധിച്ചും ആ പ്രമാണങ്ങളിൽ നിന്നു വിധികൾ കണ്ടെത്തുന്നതിനെ സംബന്ധിച്ചും പ്രതിപാദിക്കുന്ന നിദാനശാസ്ത്ര ഗ്രന്ഥങ്ങളിൽ നബി(സ)തങ്ങളുടെ വാക്കുകൾ, പ്രവൃത്തികൾ, അംഗീകാരങ്ങൾ എന്നു നിർവ്വചിച്ചിരിക്കുന്നത്.

   ഇമാം ശാത്വിബി(റ)(വഫാത്. ഹി-790)പറയുന്നു: "സുന്നത്ത് എന്ന പദം നബിയെ തൊട്ടുദ്ധരിക്കപ്പെട്ടു വന്നതും ഖുർആനിൽ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ലാത്തതുമായ കാര്യങ്ങളെപ്പറ്റി മാത്രമായി പ്രയോഗിക്കാറുണ്ട്." (അൽമുവാഫഖാത് 4-3) പ്രസിദ്ധ ഹദീസു പണ്ഡിതനും ഭാഷാപണ്ഡിതനുമായ ഇബ്‌നു മൻളൂർ പറയുന്നു: "ഹദീസിൽ സുന്നത്ത് എന്ന പദവും അതിന്റെ നിഷ്പന്നങ്ങളും ധാരാളമായി വന്നിട്ടുണ്ട്. ചര്യ, സരണി എന്നൊക്കെയാണ് അതിന്റെ പൊതു അർത്ഥം. അതേസമയം, മതഗ്രന്ഥങ്ങളിൽ സുന്നത്ത് എന്ന പ്രയോഗം കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ കിതാബു വ്യക്തമാക്കിയിട്ടില്ലാത്ത ഏതെങ്കിലും കാര്യം കൊണ്ടു നബി(സ)തങ്ങൾ നിർദ്ദേശിക്കുകയോ വിരോധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തിട്ടുള്ളതായി വന്ന വാക്ക്, പ്രവൃത്തികൾ എന്നിവയാണ്. ഈ നിലക്കാണു ശർഇന്റെ പ്രമാണങ്ങളിൽ കിതാബും സുന്നത്തും എന്നു പറയപ്പെടുന്നത്. ഖുർആനും ഹദീസും എന്നാണിതിനർത്ഥം." (ലിസാനുൽ അറബ് 13 -225) ഇബ്നുൽ അസീറിന്റെ നിഹായ: 2-409 ലും ഇപ്രകാരമുണ്ട്. ഇമാം സുബ്‌കി(റ) പ്രസ്‌താവിച്ചു: "നബി(സ) തങ്ങളുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരവുമാണു സുന്നത്ത് എന്നതു കൊണ്ടുദ്ദേശ്യം." (ജംഉ ൽ ജവാമിഅ് ശർഹു സഹിതം:2-94)

   ഇസ്ല‌ാമിക പ്രമാണങ്ങളുടെ കൂട്ടത്തിലായി കിതാബിനൊപ്പം പ്രയോഗിക്കുന്ന സുന്നത്തിൻ്റെ നിർവ്വചനമാണിത്. അങ്ങനെ വ്യക്തമാക്കികൊണ്ടു തന്നെയാണു ഇമാമുകൾ നിർവ്വചിച്ചിട്ടുള്ളതെന്നും നാം കണ്ടു. ഈ നിർവ്വചനം 'സുന്നത്തും ബിദ്‌അത്തും' എന്ന പ്രയോഗത്തിലെ സുന്നത്തിനു നിരക്കുന്നതല്ലതന്നെ.

   ഹദീസുശാസ്ത്രത്തിലും നബി(സ)യെ തൊട്ടുദ്ധരിച്ചുവന്ന പ്രവൃത്തികൾ, വാക്കുകൾ അംഗീകാരങ്ങൾ എന്നിവയും നബി(സ) തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിച്ച കാര്യങ്ങളും എന്നു സുന്നത്തിനെ നിർവ്വചിച്ചിരിക്കുന്നു. (ഉദാ:ഫത്ഹുൽ ബാരി:13-246) ഇതും സുന്നത്ത്-ബിദ്‌അത്ത് എന്നതിലെ സുന്നത്തല്ല. ഹദീസിൽ നിന്നുതന്നെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടു 'സുന്നത്ത്' എന്നു ഹദീസു ശാസ്ത്രത്തിൽ പ്രയോഗിക്കാറുണ്ട്. ഇതുപോലെ, നബി(സ) യുടെ സുന്നത്തിനു പുറമെ സ്വഹാബത്തിൻറെ സുന്നത്ത്, ഖുലഫാഉർറാശിദുകളുടെ സുന്നത്ത് എന്നിങ്ങനെയും ഹദീസു ശാസ്ത്രത്തിലും പ്രമാണങ്ങളിലും ഉപയോഗമുണ്ട്. ഇതൊന്നും 'സുന്നത്തും ബിദ്അത്തും എന്ന പ്രയോഗത്തിലെ സുന്നത്തിൻ്റെ നിർവ്വചനമല്ല.
▪️തുടരും


സുന്നത്തും ബിദ്അത്തും-1


ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി


     സുന്നത്ത് എന്ന വാക്കു പല വിധത്തിൽ പ്രയോഗിക്കാറുണ്ട്. കർമ്മശാസ്ത്രവിധികളിൽ ഒരു സുന്നത്തുണ്ട്. വാജിബ്-സുന്നത്ത് എന്ന പ്രയോഗം സാധാരണമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒന്നായി സുന്നത്തിനെ എണ്ണാറുണ്ട്. കിതാബ്-സുന്നത്ത് എന്ന പ്രയോഗം പ്രസിദ്ധമാണ്. വിശ്വാസപരമായി ചൊവ്വായ-നേരായ വഴി എന്ന ഉദ്ദേശ്യത്തിലും സുന്നത്ത് എന്നു പ്രയോഗിക്കാറുണ്ട്. 'സുന്നത്തും ബിദ്അത്തും' എന്നു സാധാരണ പറഞ്ഞുവരുന്നത് ഈ ഉദ്ദേശത്തിലാണ്. ചില ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ചു ബിദ്അത്ത്, ബിദ്‌അത്തുമുൻകറത്ത് എന്നിങ്ങനെ വിശേഷിപ്പിക്കും പോലെ മറിച്ചുള്ള ചില അനുഷ്‌ഠാനങ്ങളെയും കർമങ്ങളെയും സംബന്ധിച്ചു സുന്നത്തുൻ മുത്തബഅത്തുൻ', 'സുന്നത്തുൻ മഅ്‌ഥൂറതുൻ' എന്നും മറ്റും പ്രയോഗിക്കാറുണ്ട്.

   ഇങ്ങനെ വിവിധ പ്രയോഗങ്ങളിൽ വ്യത്യസ്‌ത അർത്ഥങ്ങളിൽ-പരസ്‌പര വിരുദ്ധമായ അർത്ഥങ്ങളിൽ പോലും ഉപയോഗിക്കപ്പെടുന്ന ഒരു പദമാണു സുന്നത്ത് എന്നത്. മേൽകുറിച്ച ഓരോ പ്രയോഗത്തിലും സുന്നത്തിനു വ്യത്യസ്‌ത അർത്ഥങ്ങളാണുള്ളത്, അതിന്റെ കൂടെ ഉപയോഗിക്കപ്പെടുന്ന വിപരീത പദം കൂടി മനസ്സിലാക്കുമ്പോളേ സുന്നത്ത് എന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമാകുകയുള്ളു. (فبضدها يتبين الاشياء) (വിപരീതങ്ങൾ മനസ്സിലാക്കുമ്പോളേ കാര്യങ്ങൾ ശരിക്കു വ്യക്തമാകുകയുള്ളൂ) എന്ന തത്ത്വം ഇവിടെ പ്രത്യേകം പ്രസക്തമാണ്.

   എന്നാൽ, ഈ വക വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ഭാഷാഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും, അതിൽതന്നെ നിദാനശാസ്ത്ര ഗ്രന്ഥമോ ഹദീസുശാസ്ത്ര ഗ്രന്ഥമോ ഫിഖ്ഹു ഗ്രന്ഥമോ എന്നൊന്നും വിലയിരുത്താതെയും, കാണുന്ന ഉദ്ധരണികളെല്ലാം വാരിവലിച്ചുദ്ധരിക്കുന്ന രീതിയാണ് ഇതു സംബന്ധമായി ലേഖനങ്ങളും കുറിപ്പുകളും എഴുതുന്നവരെല്ലാം സ്വീകരിച്ചു കാണുന്നത്. 'സുന്നത്തും ബിദ്‌അത്തും' എന്ന പേരിൽ തന്നെ രണ്ടു തടിച്ച പുസ്‌തകങ്ങൾ ഇതെഴുതുമ്പോൾ മുമ്പിലുണ്ട്. ഒന്ന്, ജമാഅത്തെ ഇസ്ലാമിയുടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതും മറ്റൊന്നു രണ്ടു മുജാഹിദു തലതൊട്ടപ്പൻമാർ ഒന്നിച്ചെഴുതി പ്രസിദ്ധീകരിച്ചതും. പ്രയോഗ വൈവിധ്യങ്ങൾ ഒട്ടും ശ്രദ്ധിക്കാതെ, ഓരോ ശാസ്ത്രത്തിലെയും വ്യത്യസ്‌ത പ്രയോഗങ്ങൾ ഗ്രഹിക്കാതെ, കിട്ടിയ കിതാബുകളിൽ നിന്നു കണ്ട ഇബാറത്തുകളെല്ലാം പെറുക്കി ഉദ്ധരിച്ചിരിക്കുകയാണു രണ്ടു ഗ്രന്ഥങ്ങളിലും. കിതാബ്, സുന്നത്ത്, ഇജ്‌മാഅ്, ഖിയാസ് എന്നീ ശർഇന്റെ പ്രമാണങ്ങളെ അധികരിച്ചു വിശദീകരിക്കുന്ന ജംഉൽജവാമിഅ് പ്രമാണങ്ങളിലൊന്നായ സുന്നത്തിനെ നിർവ്വചിക്കുമ്പോൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ സുന്നത്തിന് ഈ നിർവ്വചനം ചേരുമോ? ഹദീസുശാസ്ത്രത്തിലെ സുന്നത്ത്, അഥർ എന്നീ പ്രയോഗങ്ങളെക്കുറിച്ചുള്ള വിവരണം വിശ്വാസപരമായി ഉപയോഗിക്കുന്ന സുന്നത്തിന് ഇണങ്ങുമോ? ഇതൊന്നും ആലോചിക്കാതെ ഉദ്ധരണികൾ കുറെ വാരിവലിച്ചെഴുതി പുസ്‌തകം കനംകൂട്ടുന്നതല്ലാതെ വിഷയത്തിൻ്റെ മർമ്മം മനസ്സിലാക്കാൻ പുത്തൻവാദികൾക്കിനിയും കഴിഞ്ഞിട്ടില്ല. ഇതേരീതിയിൽ തന്നെയാണ് ഇവ്വിഷയകമായി സുന്നീ പക്ഷത്തു നിന്ന് എഴുതപ്പെട്ട തടിച്ച പുസ്‌തകങ്ങളിൽ ചിലതിന്റെയും നില. അറബിയിലും മലയാളത്തിലുമായി ഇവ്വിഷയത്തിൽ ഗ്രന്ഥങ്ങൾ കാണുന്നുണ്ട്. സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ഇതുകൊണ്ടാണ് അഹ്ലുസ്സുന്നത്തിവൽജമാഅത്ത് എന്ന വിഷയത്തിനുശേഷം ഇനിയും 'സുന്ന 
ത്തും ബിദ്‌അത്തും' ഈ ലക്കത്തിൽ പഠനവിധേയമാക്കുന്നത്.

*_സുന്നത്തിൻ്റെ ഭാഷാർത്ഥം_*

   വിവിധ ശാസ്ത്രങ്ങളിൽ സുന്നത്ത് എന്ന വാക്കിനു നല്‌കപ്പെടുന്ന സാങ്കേതികാർത്ഥങ്ങൾ വ്യത്യസ‌മാണെന്നതുപോലെ ഭാഷാപ്രയോഗങ്ങളിലും ഈ വാക്കു പലവിധ അർത്ഥങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഖുർആനിലും സുന്നത്തിലുമെല്ലാം ഇങ്ങനെ വ്യത്യസ്‌ത അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സന്ന യസിന്നു, സന്ന-യസുന്നു എന്നിവയിൽ നിന്നുള്ളതാണു സുന്നത്ത് എന്ന വാക്യം. 'സന്നൽ അംറ' എന്നാൽ ഒരു കാര്യം വിശദീകരിച്ചു. വിവരിച്ചു എന്നാണർത്ഥം. ഇതിൽ നിന്നു നിഷ്‌പന്നമായ സുന്നത്ത് എന്ന വാക്കിനു സീറത്ത് (ചര്യ), ത്വബീഅത് (പ്രകൃതം, സമ്പ്രദായം), ത്വരീഖത്ത് (സരണി, വഴി) എന്നെല്ലാം അർത്ഥമുണ്ട്. അല്ലാഹുവിന്റെ സുന്നത്ത് എന്നതിന് അല്ലാഹു വിവരിച്ചവിധി, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ എന്നും അർത്ഥമുണ്ട്. (അൽഖാമൂസുൽ മുഹീത്:4-238, ലിസാനുൽ അറബ്:13-220-25, മുഖ്‌താറുസ്സ്വഹാഹ്:317)

   സന്ന-യസുന്നു എന്നതിനു സ്‌ഫുടമാക്കി, അലങ്കരിച്ചു, കടഞ്ഞെടുത്തു എന്നെല്ലാമാണർത്ഥം. മിനുമിനുത്ത തെളിഞ്ഞമുഖം എന്നതിനു 'സുന്നത്ത്' എന്ന പ്രയോഗവും കടഞ്ഞെടുക്കപ്പെട്ടതിനു 'മസ്‌നൂൻ' എന്ന വാക്കും ഇതിൽ നിന്നു വന്നതാണ്. (ലിസാനുൽ അറബ്:13-223-24) ശക്തിപകർന്നു, ഊക്കുനല്‌കി എന്ന അർത്ഥത്തിലും സന്ന എന്ന ശബ്ദം ഉപയോഗിക്കാറുണ്ട്. ബലം എന്ന അർത്ഥത്തിൽ സിനാൻ എന്ന പദം ഇങ്ങനെ വന്നതാണ്.

  വിശുദ്ധ ഖുർആനിൽ സുന്നത്ത് എന്ന പദം ധാരാളം വന്നിട്ടുണ്ട് 
يريد الله ليبين لكم ويهديكم سنن الذين من قبلكم (النساء 26)
 എന്ന വാക്യത്തിൽ മുൻഗാമികളുടെ നല്ലചര്യകൾ, കീഴ് വഴക്കങ്ങൾ എന്നാണർത്ഥം.

وان يعود وا فقد مضت سنة الأولين (الانفال (38) وقد خلت سنة الأولين (الحجر (13)

എന്നീ ആയത്തുകളിൽ മുൻഗാമികളായ ദുഷിച്ചവരെ നശിപ്പിക്കുകയെന്ന പതിവു സമ്പ്രദായം - അവരിൽ അല്ലാഹു പതിവായി സ്വീകരിച്ചു വന്നവഴി എന്നാണർത്ഥം.

سنة الله في الذين خلوا من قبل ولن تجد لسنة الله تبديلا(الاحزاب (62)
 سنة الله التي قد خلت من قبل ولن تجد لسنة الله تبديلا( الفتح23)
سنة من قد أرسلنا قبلك من رسلنا ولا تجد لسنتنا تحويلا(الاسراء (77) 

എന്നീ ആയത്തുകളിൽ അല്ലാഹുവിൻ്റെ തീരുമാനം, വിധി എന്നാണർത്ഥം.


 ഭാഷാപരമായ ഈ അർത്ഥങ്ങൾ പരിഗണിച്ചുകൊണ്ടു വിവിധ മതവിജ്ഞാനീയങ്ങളിൽ സുന്നത്ത് എന്നു പ്രയോഗിച്ചിട്ടുണ്ട്. ഓരോ ശാസ്ത്രത്തിലെയും സാങ്കേതികാർത്ഥങ്ങളും നിർവ്വചനങ്ങളും വെവ്വേറെയാണ്. ഏതു സാങ്കേതികാർത്ഥങ്ങളും ഭാഷാർത്ഥങ്ങൾ പരിഗണിച്ചു കൊണ്ടാണു രൂപം കൊള്ളുകയെന്നതു പൊതുനിയമമാണ്. എന്നാൽ, വിവിധ ശാസ്ത്രങ്ങളിൽ സാങ്കേതികമായി കൽപിക്കപ്പെടുന്ന അർത്ഥങ്ങൾ ഒന്നായിരിക്കുകയില്ല. പരസ്‌പര പൂരകങ്ങളായിരിക്കണമെന്നില്ല. ഭാഷാർത്ഥത്തിലല്ലാതെ യോജിച്ചു കൊള്ളണമെന്നുമില്ല. സാങ്കേതിക ഉപയോഗങ്ങളുടെ സാമാന്യ രീതിയാണിത്. സകാത്തിനോടൊപ്പം സ്വലാത്ത് എന്നു പയോഗിച്ചാൽ നമസ്ക്കാരം എന്ന ശർഇന്റെ സാങ്കേതികാർത്ഥമാണല്ലോ ഉദ്ദേശിക്കപ്പെടുന്നത്. അതേസമയം, ദിക്റുകളുടെ കൂട്ടത്തിൽ സ്വലാത്ത് എന്നുപയോഗിച്ചാൽ നബി(സ)യുടെ മേൽ 'സ്വലാത്തു' ചൊല്ലുക എന്നാണുദ്ദേശ്യം. സ്വലാത്തിൻ്റെ ഭാഷാർത്ഥമായ കരുണ, പ്രാർത്ഥന എന്നീ അർത്ഥങ്ങളോട് ഈ രണ്ടു സാങ്കേതിക പ്രയോഗങ്ങളും യോജിക്കുന്നുണ്ടെന്നല്ലാതെ 'സ്വലാത്തു' ചൊല്ലലും നമസ്കാരവും രണ്ടും വ്യത്യസ്തത അർത്ഥങ്ങൾ തന്നെയാണല്ലോ. ഇതുപോലെയാണു സുന്നത്ത് എന്നതിനെ മതഗ്രന്ഥങ്ങളിൽ ഉപയോഗിച്ചുവരുന്നത്.

▪️തുടരും

മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്



100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

  വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ

  🕋രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും
  🕋പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു
  🕋ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല
  🕋1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട്
  🕋തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട്
  🕋2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു
  🕋 40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ദൂരത്തേക്കാൾ നീളം (79 കി.മീ))

  🕋13000 ടോയ്‌ലറ്റുകൾ, ദിവസവും നാല് (4) തവണ/6 മണിക്കൂർ വൃത്തിയാക്കി
  🕋25000 വാട്ടർ ഡിസ്പെൻസറുകൾ (ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനങ്ങളിൽ ഒന്ന്)
  കുടിവെള്ളത്തിന്റെ 100 റാൻഡം സാമ്പിളുകൾ ദിവസവും പരിശോധിക്കുന്നു
  🕋സംസം കിണറിൽ നിന്നുള്ള അധിക ജലം 1,700,000 (1.7 ദശലക്ഷം), വാട്ടർ ബോട്ടിലുകൾ (10 ലിറ്റർ ശേഷി) സംഭരണ ​​ടാങ്കുകളിലാണ് സംഭരിക്കുന്നത്.
  🕋HARAMAIN പാരായണ സേവനം: ഖുർആൻ പാരായണം പ്രക്ഷേപണം ചെയ്യുക;  24/7;  ഖുറാൻ പാരായണത്തിന്റെ അംഗീകൃത പത്ത് (10) രീതികൾ ഉപയോഗിച്ചുള്ള പാരായണം;  180 രാജ്യങ്ങളിലായി 500,000 (അര ദശലക്ഷം) എപ്പിസോഡുകൾ മൂന്ന് (3) വർഷത്തിനുള്ളിൽ സംപ്രേക്ഷണം ചെയ്തു.
  🕋2,000-ത്തിലധികം സുരക്ഷാ നിക്ഷേപ ബോക്സുകൾ (വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ)
  🕋നൂറുകണക്കിന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ (തണുപ്പിക്കുന്നതിനായി) മസ്ജിദിനുള്ളിൽ ചിതറിക്കിടക്കുന്നു.
  🕋മസ്ജിദിന്റെ തറ വെളിച്ചവും ചൂടും പ്രതിഫലിപ്പിക്കുന്നതിനാൽ പരിസരത്തെ ചൂടിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു.
  🕋പള്ളിയുടെ ഏത് ഭാഗത്തിന്റെയും സ്ഥാനം കാണിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ടൂർ ഗൈഡ് ആപ്ലിക്കേഷൻ.
  🕋വിശദവും വളരെ കാര്യക്ഷമവുമായ ഓഡിയോ സിസ്റ്റം:
  🕋ഗ്രാൻഡ് മോസ്‌കിലെ സൗണ്ട് സിസ്റ്റം ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ശബ്ദ സംവിധാനങ്ങളിൽ ഒന്നാണ്,
       ഓഡിയോ സിസ്റ്റം പിശക് മാർജിൻ: 0%
       6000 സ്പീക്കറുകൾ
       നാല് (4) വ്യത്യസ്ത ഓഡിയോ സിസ്റ്റങ്ങൾ
       അമ്പത് (50) സൗണ്ട് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ
  🕋ഖുർആനിന്റെ പകർപ്പുകൾ 65 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു
  🕋ഓരോ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും അഞ്ച് (5) വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക

  🕋വികലാംഗർക്കുള്ള സേവനങ്ങൾ/സൗകര്യങ്ങൾ

  🕋10,000 സാധാരണ വീൽചെയറുകൾ ഉപയോഗത്തിന് ലഭ്യമാണ്, സൗജന്യമായി, 400 ഇലക്ട്രോണിക് ഗൈഡഡ് വീൽചെയറുകൾ ലഭ്യമാണ്, ഓട്ടോമാറ്റിക് വീൽചെയറുകൾ (2 ചക്രങ്ങളും 3 വീലുകളും)

  🕋റമദാൻ പ്രത്യേക സേവനങ്ങൾ

  റമദാനിലുടനീളം എല്ലാ ദിവസവും നോമ്പ് തുറക്കുന്നതിന് 🕋4 ദശലക്ഷം സൗജന്യ ഭക്ഷണം
  🕋5,000,000 ഈത്തപ്പഴം (വിത്ത് ഉപേക്ഷിച്ചത്) റമദാനിൽ എല്ലാ ദിവസവും പള്ളി പ്രദേശത്ത് വിതരണം ചെയ്യുന്നു
  🕋നോമ്പ് തുറന്നതിന് ശേഷം, മഗ്‌രിബ് നമസ്‌കാരത്തിനുള്ള സ്ഥലം വൃത്തിയാക്കാനുള്ള ഭക്ഷണവും ഉപകരണങ്ങളും നീക്കം ചെയ്യുക (സല്ലഹ്) രണ്ട് മിനിറ്റിനുള്ളിൽ മാത്രം.

   സുബഹാനല്ലാഹ്...

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...