2024 ഓഗസ്റ്റ് 7, ബുധനാഴ്‌ച

ശഹീദ്_തേവലക്കര_അലവികുഞ്ഞ്_മൗലവി അനുസ്മരണം.

ആ ക്രൂരതക്ക് ഇന്ന് 41 വർഷം .....
ശഹീദ്_തേവലക്കര_അലവികുഞ്ഞ്_മൗലവി അനുസ്മരണം. 

1984 ഒക്ടോബർ 27 ( 1405 സഫർ 2 ) ശനിയാഴ്ച തഹജ്ജുദ് നിസ്കാരത്തിനു വേണ്ടി ഉണർന്ന് ദിനചര്യക്കായ് റൂമിന്റെ പുറകിലുള്ള ബാത്ത് റൂമിലേക്ക്‌ കയറിയ വന്ദ്യവയോധികനും, പണ്ഡിതനും, എഴുത്തുകാരനും, അനാഥ മക്കളുടെ അത്താണിയും നിരവധി പണ്ഡിതന്മാരുടെ ഉസ്താദും ആയ 92 വയസ്സ് പ്രായം ഉണ്ടായിരുന്ന തേവലക്കര " അലവിക്കുഞ്ഞു " ഉസ്താദിനെ ഇരുട്ടിന്റെ മറവിൽ പതിയിരുന്ന RSS ഫാസിസ്റ്റ് കാപാലികർ കഴുത്തിനു കുത്തുകയും കാലിലെ കുഴി ഞരമ്പ് വെട്ടുകയും അതുവഴി ആ വന്ദ്യവയോധികാൻ ഈ ലോകത്തോട് വിടപറയുകയും ചെയ്തിട്ട് ഇന്ന് 41 വർഷം. എന്തിനു വേണ്ടി ആയിരുന്നു ആ മഹാനെ ഈ പാപികൾ ഇങ്ങനെ ചെയ്തത് ?

1897 ഒക്ടോബര്‍ 11ന് കരുവ തെക്കേ കോയിപ്പുറത്ത് കുഞ്ഞു മൈതീന്‍ കുഞ്ഞിന്‍റെയും ഞാറയ്ക്കല്‍ കിഴക്കതില്‍ ഫാതിമ കുഞ്ഞിന്‍റെയും ഇളയ പുത്രനായിട്ടാണ് മര്‍ഹൂം അലവിക്കുഞ്ഞ് ഉസ്താദിന്‍റെ ജനനം. അഞ്ചാലുംമൂടിനടുത്ത് ഞാറയ്ക്കല്‍ എല്‍.പി.എസില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉസ്താദ് പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ തുടര്‍പഠനം നടത്തി. പിന്നീട് മതവിദ്യാഭ്യാസഫ രംഗത്തെ ഉപരിപഠനത്തിനായി ബേപ്പൂരിലേക്ക് പോവുകയും ചെയ്തു. അവിടെനിന്നും കാഞ്ഞിപ്പുഴ പള്ളി ദര്‍സിലെത്തി മൂപ്പര്‍ മുസ്ലിയാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട മക്കായി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു പഠിച്ചു. ശേഷം അവിടെ നിന്നും പൂവാറിലെത്തി മുഹമ്മദുണ്ണി മുസ്ലിയാരുടെ ദര്‍സിലും പഠിച്ചു. പിന്നീട് അവിടെ നിന്നും അക്കാലത്തെ ഏറ്റവും വലിയ ദീനീവിജ്ഞാന കേന്ദ്രമായിരുന്ന ചാലിയത്ത് ചെന്ന് മഹാനായ അഹ്മദ്കോയ ശാലിയാത്തി (റ) ന്‍റെ ശിഷ്യഗണങ്ങളില്‍ പ്രഥമസ്ഥാനം കരസ്ഥമാക്കി.

ചാത്തിനാംകുളത്ത് ജുമുഅത്ത് പള്ളിയിലാണ് ഉസ്താദ് ദര്‍സ് ആരംഭിച്ചത്. പിന്നീട് കണ്ണനല്ലൂര്‍ ജുമുഅത്ത് പള്ളിയിലേക്ക് മാറുകയും അവിടുത്തെ ദര്‍സ് അറിയപ്പെട്ട ദര്‍സുകളിലൊന്നായി മാറുകയും ചെയ്തു. കരുവയിലും അലവിക്കുഞ്ഞുസ്താദ് മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആരെയും ആകര്‍ഷിക്കുന്ന വിനയവും, കൃത്യനിഷ്ഠയുള്ള ജീവിതവും, സൗമ്യശീലവും, കര്‍മകുശലതയും മറ്റാരെക്കാളും ഉസ്താദില്‍ പ്രകടമായിരുന്നു. അവശരെയും ആലംബഹീനരെയും മനസ്സിലാക്കി സഹായിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഉസ്താദിന്‍റേത്. ഉസ്താദ് നീതിയുടെയും ന്യായത്തിന്‍റെയും പക്ഷത്ത് എന്നും മുന്നിലുണ്ടാകുമായിരുന്നു.

കക്ഷിവഴക്കുകള്‍ പരസ്പരം സംസാരിച്ച് തീര്‍പ്പാക്കല്‍, ആവശ്യമുള്ളിടത്ത് പള്ളികള്‍ പുതുക്കി പണിയല്‍, തൈയ്ക്കാപള്ളികളും മദ്രസകളും സ്ഥാപിക്കല്‍, ജുമുഅ ഇല്ലാത്തിടത്ത് ജുമുഅ സ്ഥാപിക്കല്‍, സര്‍വകക്ഷി സമ്മേളനങ്ങളില്‍ സധൈര്യം പങ്കെടുക്കല്‍,.... തുടങ്ങി മതപരവും അല്ലാത്തതുമായ കാര്യങ്ങളിലെ ഉസ്താദിന്‍റെ ഇടപെടലുകള്‍ അവിസ്മരണീയമാണ്.

1950ല്‍ കോയിവിളയില്‍ എത്തിയ ഉസ്താദ് ഒരു ഷെഡില്‍ ജുമുഅ തുടങ്ങുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ അവിടെ ഒരു മസ്ജിദ് സ്ഥാപിക്കുകയും ചെയ്തു. ശേഷം 1960ല തേവലക്കര മുള്ളിക്കാലയില്‍ ദര്‍സും 1972ല്‍ യതീംഖാനയും സ്ഥാപിച്ചതോടെ ഉസ്താദിന്‍റെ പ്രവര്‍ത്തനങ്ങളുടെ തട്ടകമായി തേവലക്കര മാറി. 

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയിലും ഉസ്താദ് സജീവ സാന്നിദ്ധ്യമായിരുന്നു. പല ദേശങ്ങളിലും പരമ്പര വഅ്ളുകള്‍ നടത്തിയിട്ടുള്ള ഉസ്താദിന്‍റെ പ്രഭാഷണങ്ങളിലൂടെ ഒരുപാടുപേരാണ് സന്മാര്‍ഗത്തിലേക്ക് കടന്നുവന്നത്‌.

1984 ഒക്ടോബർ 27 സഫർ 2 ശനിയാഴ്ച പുലര്‍ച്ചെ 3.30ന് തഹജ്ജുദ് നിസ്കാരത്തിനു വേണ്ടി ഉണർന്ന് ദിനചര്യക്കായ് റൂമിന്റെ പുറകിലുള്ള ബാത്ത് റൂമിലേക്ക്‌ കയറിയ വന്ദ്യവയോധികനും, പണ്ഡിതനും, എഴുത്തുകാരനും, നിരവധി പണ്ഡിതന്മാരുടെ ഉസ്താദുമെല്ലാമായിരുന്ന ഉസ്താദിനെ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന കാപാലികർ കഴുത്തിനു കുത്തുകയും അതുവഴി 92ആം വയസ്സില്‍ മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ആ ധീര രക്തസാക്ഷിത്വത്തിനു ഇന്ന് 41വയസ്സ്

അദ്ദേഹത്തിൻറെ ഖബർ അല്ലാഹു വിശാലമാക്കി, സ്വർഗ്ഗീയത്തോപ്പ് ആക്കി കൊടുക്കട്ടെ - അവരെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ -- ആമീൻ.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...