2024 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഇന്ത്യയ്ക്ക് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മുസ്ലിം നേതാക്കളായ പണ്ഡിതന്മാർ


1. നവാബ് സിറാജുദ്ദൗല.
 2. ശഹീദ് ടിപ്പു സുൽത്താൻ.
 3. ഹസ്രത്ത് ഷാ വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.
 4. ഹസ്രത്ത് ഷാ അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ് ലവി.
 5. ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.
 6. ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.
 7. അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹ്ദൂർഷാ സഫർ.
 8. അല്ലാമ ഫസൽ ഹഖ് ഖൈറാബാദി.
 9. ഷെഹ്സാദ് ഫിറോസ് ഷാ.
 10. മൗലവി മുഹമ്മദ് ബഖർ ശഹീദ്.
 11. ബീഗം ഹസ്രത്ത് മഹൽ.
 12. മൗലാന അഹ് മദുല്ലാഹ് ഷാ.
 13. നവാബ് ബഹ്ദൂർ ഖാൻ.
 14. അസിസാൻ ഭായ്.
 15. ഷാ അബ്ദുൽ ഖാദിർ ലുധിയാനവി.
 16. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കിയ്യ്.
 17. ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.
 18. ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈർ നവി.
 19. ഷൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുൽ ഹസ്സൻ.
 20. ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.
 21. ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.
 22. ഹസ്രത്ത് മൗലാന അൻവർ ഷാ കശ്മീരി.
 23. മൗലാന ബർക്കത്തുല്ലാഹ് ഭോപ്പാലി.
 24. ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.
 25. ഷഹ്ബാനുൽ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.
 26. ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈൻ അഹ് മദ് മദനി.
 27. സയ്യിദുൽ അഹ്രാർ മൗലാന മുഹമ്മദ് അലി ജൗഹർ.
 28. മൗലാന ഹസ്രത്ത് മൊഹാനി.
 29. മൗലാന ആരിഫ് ഹിസ് വി.
 30. മൗലാന അബ്ദുൽ കലാം ആസാദ്. 
 31. റഈസുൽ അഹ്രാർ മൗലാന ഹബീബുർ റഹ് മാൻ ലുധിയാനവി.
 32. ഡോ: സൈഫുദ്ദീൻ ക്വച്ചുലു അമൃ ത് സരി.
 33. മാസിഹുൽ മുൽക്ക് ഹക്കീം അജ്മൽ ഖാൻ.
 34. മൗലാന മസ്ഹറുൽ ഹഖ്.
 35. മൗലാന സഫർ അലി ഖാൻ. 
 36. അല്ല ഇനായത്തുല്ലാഹ് ഖാൻ മശ് രിഖി.
 37. ഡോ: മുക് താർ അഹ് മദ് അൻസാരി. 
 38. ജനറൽ ഷാനവാസ് ഖാൻ.
 39. ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാൻ.
 40. മൗലാന മുഹമ്മദ് ഹിഫ്സ്സുർ റഹ് മാൻ സ്യോഹർവി.
 41. ഹസ്രത്ത് മൗലാന അബ്ദുൽ ബാരി.
 42. ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ.
 43. മുഫ്തി ആത്വിഖുർ റഹ് മാൻ ഉസ്മാനി.
 44. ഡോ : സയ്യിദ് മഹ് മൂദ്. 
 45. ഖാൻ അബ്ദുൽ സമദ് ഖാൻ. 
 46. റാഫി അഹ് മദ് ഖ്വിദ്വ് വി.
 47. യൂസ്ഫ് മെഹ്ർ അലി.
 48. അഷ്ഫാഖുല്ലാഹ് ഖാൻ.
 49. ബാരിസ്റ്റർ ആസിഫ് അലി.
 50. ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി. 
 51. മൗലാന ഖലീലുർ റഹ് മാൻ ലുധിയാനവി.
 52. അബ്ദുൽ ഖയ്യൂം അൻസാരി.
 53. മൗലാന മുഹമ്മദലി .
 54. മൗലാന ഷൗക്കത്തലി.

 മേൽ പറഞ്ഞ മുസ്ലിംകളെല്ലാവരും പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയിൽ ഗാന്ധിജിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിംകളോടും മറ്റു മത വിഭാഗങ്ങളോടും സമര രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും അവരോടൊപ്പം ബ്രിട്ടീഷുകാരോട് പോരാടി വീര മൃത്യു വരിക്കുകയും ചെയ്തവരായിരുന്നു. 
 അതേ സമയം ഇങ്ങ് കേരളത്തിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ രണ്ടാമൻ മൂന്നാമൻ) അലി മസ്ലിയാർ അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു ഇന്നത്തെ മുസ്ലിംകളുടെ പൂർവ്വികർ.
 എന്നാൽ ആ സ്വാതന്ത്ര്യ സമരം നടക്കുന്ന വേളയിൽ ഒറ്റിക്കൊടുത്തവരുംചൈനാ ചാരന്മാർ എന്ന് പറഞ്ഞതിൻറ്റെ പേരിൽ ആ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരും ഇന്ന് കപട രാജ്യ സ്നേഹത്തിൻറ്റെ വാക്താക്കളായി നിഷ്ങ്കളങ്കരായ മുസ്ലിംകളേയും മസ്ലിം പണ്ഡിതന്മാരെയും തീവ്ര വാദിയെന്നും ഭീകരവാദിയെന്നും മുദ്രകുത്തി ജയിലറകൾക്കുളളിലാക്കാൻ ശ്രമിക്കുന്നു. വർത്തമാനകാല മുസ്ലിം സമുദായംഭിന്നിച്ച് ഭിന്നിച്ച് ഗ്രൂപ്പുകളായി തമ്മിൽത്തല്ലിക്കൊണ്ടിരിക്കുന്നു. ഈ തമ്മിൽത്തല്ല് കാരണം നമ്മുടെ മക്കൾക്ക് സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക് എന്താണെന്ന് പോലുമറിയാതെ മേൽപ്പറഞ്ഞ മുസ്ലിം പണ്ഡിതരുടെ പേരുകൾ അന്യം നിന്ന് പോവുന്നു .അവർ പഠിച്ചുകൊണ്ടിരിക്കുന്ന സ്ക്കൂൾ പാഠ പുസ്തകങ്ങളിൽ നിന്നെല്ലാം പരമാവധി മുസ്ലിം നാമങ്ങൾ തുടച്ചു മാറ്റപ്പെട്ടുകഴിഞ്ഞു.
 എഴുപതാം സ്വാതന്ത്ര്യം കൊണ്ടാടുന്ന ഈ വേളയിൽ നാം നമ്മുടെ മക്കൾക്കും ഇന്ന് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവ്വികരുടെ ദൗത്യത്തെക്കുറിച്ചുളള ഈ സന്ദേശം കൈ മാറി കൊണ്ടേയിരിക്കണം കാരണം ചിലർ വരുമ്പോൾ ചരിത്രം വഴി മാറുക തന്നെ ചെയ്യും ......
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...