2024 ജനുവരി 11, വ്യാഴാഴ്‌ച

റജബ് മാസത്തിൻ്റെ പുണ്യം

    തർജീബ് എന്ന വാക്കിൽ നിന്നുള്ളതാണ് റജബ്. ആദരിക്കൽ എന്നാണർത്ഥം. ഒരുങ്ങുക എന്നർത്ഥവും റജബിനുണ്ട്. അടുത്തു വരാനിരിക്കുന്ന ശഅ്ബാൻ മാസത്തിൽ നന്മകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുക എന്ന നബി വചനമാണ് അതിനു ആധാരം. 
    റജബ് എന്നാൽ ഭയം എന്നർത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാൽ വെള്ളം വറ്റി ബുദ്ധിമുട്ട് അനുഭവപ്പെടുമോ എന്ന ഭയം അറബികൾക്കുണ്ടായിരുന്നു. അതുകൊണ്ടാണീ നാമം നൽകിയതെന്നു അഭിപ്രായപ്പെട്ടവരുണ്ട്.
   റജബിലെ ആദ്യ അക്ഷരമായ റാഅ് *رحمة اللّه* (അല്ലാഹുവിന്റെ കാരുണ്യം) എന്നതിലേക്കും നടുവിലെ അക്ഷരം *جود اللّه* (അല്ലാഹുവിന്റെ ഔദാര്യം) എന്നർത്ഥത്തിലേക്കും ബാഅ് *بر اللّه* (അല്ലാഹുവിന്റെ ഗുണം) എന്നതിലേക്കും സൂചനയാണ്. ഇവ മൂന്നും ഈ മാസത്തിൽ സൃഷ്ടികൾക്ക് അല്ലാഹു നൽകുന്നു.
*◾️റജബിന്റെ നാമങ്ങൾ*
     റജബ് മാസത്തിനു അസ്വമ്മ്, അസ്വബ്ബ്, മുത്വഹ്ഹർ, സാബിഖ്, ഫർദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്.
 അറബികൾ റജബ് മാസത്തിൽ യുദ്ധം ചെയ്യാത്തതിനാൽ ആയുധങ്ങളുടെ ശബ്ദം കേൾക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്നു പേർ നൽകി. പതിവിൽ കൂടുതൽ അല്ലാഹുവിന്റെ റഹ്മത്തു ചൊരിഞ്ഞു തരുന്നതിനാൽ അസ്വബ്ബ് എന്നും റജബിൽ നോമ്പനുഷ്ഠിക്കുന്നവർ ദോഷങ്ങളിൽ നിന്നെല്ലാം മുക്തമാകുന്നതിനാൽ മുത്വഹ്ഹർ എന്നും യുദ്ധം ഹറാമായിരുന്ന നാലു മാസങ്ങളിൽ ആദ്യത്തേത് ആയതിനാൽ സാബിഖ് എന്നും പ്രസ്തുത നാലു മാസങ്ങളിൽ ഒറ്റപ്പെട്ടു നിൽക്കുന്നതിനാൽ ഫർദ് എന്നും നാമകരണം നൽകപ്പെട്ടു.
*◾️ഹദീസുകളിൽ*
   ഇബ്നു അബ്ബാസി(റ)ൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു. റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്.
   അനസി(റ)ൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു. സ്വർഗത്തിൽ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ പേര്. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മാധുര്യവുമാണതിലെ വെള്ളം. ആരെങ്കിലും റജബ് മാസത്തിൽ നോമ്പനുഷ്ഠിച്ചാൽ പ്രസ്തുത നദിയിൽ നിന്നു അല്ലാഹു അവനു കുടിപ്പിക്കും.
   നബി(സ്വ) പറഞ്ഞു: റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായങ്ങളേക്കാൾ ഉള്ള ശ്രഷ്ഠതയാണ് മറ്റു മാസങ്ങളേക്കാൾ റജബിന്റെ മഹത്വം.
    അനസുബ്നു മാലികിൽ(റ) നിന്നും നിവേദനം: സ്വർഗത്തിൽ ഒരു കൊട്ടാരമുണ്ട്. റജബിൽ നോമ്പനുഷ്ഠിച്ചവർ മാത്രമേ അതിൽ പ്രവേശിക്കുകയുള്ളൂ.
അശൈഖ് അബ്ദുറഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബ് മാസം സൽകർമ്മങ്ങളുടെ വിത്തു കുഴിച്ചു മൂടേണ്ട മാസവും ശഅ്ബാൻ ആ വിത്തിനു വെള്ളം നൽകേണ്ട മാസവും റമളാൻ കൃഷി കൊയ്തെടുക്കേണ്ട മാസവുമാണ്. റജബിൽ വിത്ത് കുഴിച്ചുമൂടാതെ ശഅ്ബാനിൽ വെള്ളം നൽകാതെ എങ്ങനെയാണ് റമളാനിൽ റഹ്മത്താകുന്ന കൃഷി കൊയ്തെടുക്കാൻ സാധിക്കുക. 
    റജബ് ശാരീരിക ശുദ്ധീകരണത്തിന്റെയും ശഅ്ബാൻ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാൻ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ് (നുസ്ഹത്തുൽ മജാലിസ്).
(ഈയുള്ളവൻ്റെ വിശേഷ ദിവസങ്ങളും പവിത്ര കർമങ്ങളും എന്ന ഗ്രന്ഥത്തിൽ നിന്ന്)
🖋️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*




*റജബിനെ വരവേൽക്കാം!*



*യുദ്ധം ഹറാമായിരുന്ന പവിത്രമായ നാലു മാസങ്ങളിൽ ഒന്നാണ് റജബ്. പ്രസ്തുത മാസങ്ങളിൽ നന്മകൾക്ക് പ്രതിഫലം വർദ്ധിക്കും. തിന്മകൾക്ക് കടുപ്പം കൂടും. വിശുദ്ധ റമളാനിലേക്ക് റജബിൽ തന്നെ ഒരുങ്ങണം. അനസ്(റ) പറയുന്നു: റജബിലേക്ക് പ്രവേശിച്ചാൽ തിരുനബിﷺ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു.* 

 «اللَّهُمَّ بَارِكْ لَنَا فِي رَجَب وَشَعْبَانَ وَبَلِّغْنَا رَمَضَانَ»
(അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ, റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമെ) 

 *ഏടുകള്‍ വെളുപ്പിക്കുക!* 

   *മഹാന്മാർ പാടി:-* 

 ﺑَﻴِّﺾْ ﺻَﺤِﻴﻔَﺘَﻚَ اﻟﺴَّﻮْﺩَاءَ ﻓِﻲ ﺭَﺟَﺐِ ... 
         ﺑِﺼَﺎﻟِﺢِ اﻟْﻌَﻤَﻞِ اﻟْﻤُﻨْﺠِِﻲ ﻣِﻦَ اﻟﻠَّﻬَﺐِ 
 ﺷَﻬْﺮٌ ﺣَﺮَاﻡٌ ﺃَﺗَﻲ ﻣِﻦْ ﺃَﺷْﻬُﺮٍ ﺣُﺮُﻡِ ...
              ﺇِﺫَا ﺩَﻋَﺎ اﻟﻠّٰﻪَ ﺩَاﻉٍ ﻓِﻴﻪِ ﻟَﻢْ ﻳَﺨِﺐِ 
 ﻃُﻮﺑٰﻰ ﻟِﻌَﺒْﺪٍ ﺯَﻛَﻰ ﻓِﻴﻪِ ﻟَﻪُ ﻋَﻤَﻞٌ ...
              ﻓَﻜَﻒَّ ﻓِﻴﻪِ ﻋَﻦِ اﻟْﻔَﺤْﺸَﺎءِ ﻭَاﻟﺮِّﻳَﺐِ

 _*ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുന്ന സ്വാലിഹായ അമലുകൾ കൊണ്ട് റജബിൽ നിന്റെ കറുത്ത ഏട് വെളുപ്പിക്കുക!*_ 

 _*റജബ് യുദ്ധം ഹറാമായ പവിത്ര മാസങ്ങളിൽ ഒന്നാണ്*_ 

 _*അതിൽ പ്രാർത്ഥിച്ചവൻ നിരാശനാവില്ല*_ 

 _*റജബിൽ നന്മകൾ അതികരിപ്പിച്ച് തിന്മകളിൽ നിന്ന് വിട്ട് നിൽക്കുന്നവർക്ക് സ്വാഗതം !*_ 
(ലത്വാഇഫുൽ മആരിഫ്)

*മഹാന്മാരുടെ ഉപമകള്‍ :* 

 *റജബിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിത്തരാൻ മഹാന്മാർ ഉപയോഗിച്ച ഉപമകള്‍ കാണുക:* 

 *അബൂബക്കറിൽ വര്‍റാഖ്(റ) പറയുന്നു:* 

 ﺷﻬﺮ ﺭﺟﺐ ﺷﻬﺮ ﻟﻠﺰﺭﻉ ﻭﺷﻌﺒﺎﻥ ﺷﻬﺮ اﻟﺴﻘﻲ ﻟﻠﺰﺭﻉ ﻭﺭﻣﻀﺎﻥ ﺷﻬﺮ ﺣﺼﺎﺩ اﻟﺰﺭﻉ ﻭﻋﻨﻪ  

  *റജബ് കൃഷിയിറക്കുന്ന മാസമാണ്. ശഅ്ബാന്‍ നനയ്ക്കുന്ന മാസവുമാണ്. റമളാന്‍ വിളവെടുപ്പുകാലവും.*

ﻗﺎﻝ: ﻣﺜﻞ ﺷﻬﺮ ﺭﺟﺐ ﻣﺜﻞ اﻟﺮﻳﺢ ﻭﻣﺜﻞ ﺷﻌﺒﺎﻥ ﻣﺜﻞ اﻟﻐﻴﻢ ﻭﻣﺜﻞ ﺭﻣﻀﺎﻥ ﻣﺜﻞ اﻟﻘﻄﺮ

*റജബ് കാറ്റുപോലെയാണ്, ശഅ്ബാന്‍ മേഘം പോലെയും, റമളാന്‍ മഴപോലെയും.*

ﻭﻗﺎﻝ ﺑﻌﻀﻬﻢ: اﻟﺴﻨﺔ ﻣﺜﻞ اﻟﺸﺠﺮﺓ ﻭﺷﻬﺮ ﺭﺟﺐ ﺃﻳﺎﻡ ﺗﻮﺭﻳﻘﻬﺎ ﻭﺷﻌﺒﺎﻥ ﺃﻳﺎﻡ ﺗﻔﺮﻳﻌﻬﺎ ﻭﺭﻣﻀﺎﻥ ﺃﻳﺎﻡ ﻗﻄﻔﻬﺎ ﻭاﻟﻤﺆﻣﻨﻮﻥ ﻗﻄﺎﻓﻬﺎ ﺟﺪﻳﺮ ﺑﻤﻦ ﺳﻮﺩ ﺻﺤﻴﻔﺘﻪ ﺑﺎﻟﺬﻧﻮﺏ ﺃﻥ ﻳﺒﻴﻀﻬﺎ ﺑﺎﻟﺘﻮﺑﺔ ﻓﻲ ﻫﺬا اﻟﺸﻬﺮ. 

*മറ്റു ചില മഹാന്മാര്‍ പറയുന്നു: ഒരു കൊല്ലം ഒരു വൃക്ഷം പോലെയാണ്. റജബ് മാസം അതിന് ഇലപിടിക്കുന്ന മാസമാണ്. ശഅ്ബാന്‍ ഫലം ലഭിക്കുന്ന മാസവും റമളാന്‍ അത് പറിച്ചെടുക്കുന്ന കാലവും.*
നന്മ തിന്മകൾ എഴുതുന്ന ഏടുകളിൽ തിന്മ നിറഞ്ഞവർ ഈ മാസത്തിൽ തൗബ ചെയ്ത് ഏടുകൾ വെളുപ്പിക്കട്ടെ. 
(ലത്വാഇഫുല്‍ മആരിഫ്).

 *മരണം റജബിലാകാൻ!* 

 كان بعض العلماء الصالحين قد مرض قبل شهر رجب فقال: إني دعوت الله أن يؤخر وفاتي إلى شهر رجب فإنه بلغني أن لله فيه عتقاء فبلغه الله ذلك ومات في شهر رجب.
(لطائف المعارف)

 _*മുൻഗാമികളായ സ്വാലിഹീങ്ങളിൽ പെട്ട ഒരു മഹാൻ റജബിന് ഒരു മാസം മുമ്പ് രോഗബാധിതരായി. അദ്ദേഹത്തിന് റജബിൽ അല്ലാഹു നിരവധി ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അല്ലാഹുവിനോട് തന്റെ മരണം റജബ് മാസത്തിലേക്ക് പിന്തിപ്പിക്കാൻ വേണ്ടി ദുആ ചെയ്യുകയും റജബിൽ വഫാതാവുകയും ചെയ്തു.*_ 
(ലത്വാഇഫുൽ മആരിഫ്)

 _മുഹമ്മദ് ശാഹിദ് സഖാഫി_

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...