ഇന്നത്തെ അയോധ്യ ഒരുകാലത്ത് മുസ്‌ലിംകളുടെ പ്രധാന നാടായിരുന്നു. മുകൾ ഭരണ കാലത്തും ബ്രിട്ടീഷ് ഭരണത്തിലും അയോധ്യയും ഫൈസാബാദും ഉപഭൂഖണ്ഡത്തിലെ ആദരണീയ സ്ഥലങ്ങളിൽ ഒന്നായിരുന്നു. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ ഔലിയാക്കളും പ്രബോധകന്മാരും ഇവിടെ താമസിച്ചിരുന്നു. ഇവിടെയുള്ള ഒരു മസ്ജിദിനോട് ചേർന്ന് നൂറ് കണക്കിന് ഏക്കർ നീണ്ടുകിടക്കുന്ന ഖബ്ർസ്ഥാനമുണ്ട്. ഇവിടെ ധാരാളം മഹാന്മാർ അടങ്ങിയിരിക്കുന്നു. അന്ന് ഇവിടെ നൂറിലേറെ മസ്ജിദുകളുണ്ടായിരുന്നു. എല്ലാ മസ്ജിദുകളിലും നമസ്‌കാരക്കാർ സജീവമായിരുന്നു. ജനനിബിഢമായിരുന്ന പാഠശാലകളും സംസ്‌കരണ കേന്ദ്രങ്ങളും പലതും ഔഖാഫിന്റെ കീഴിലാണെങ്കിലും ചിലത് ഗവർമെന്റ് ഏറ്റെടുക്കുകയും ധാരാളം ഭൂപ്രദേശങ്ങൾ ജനങ്ങൾ കൈയ്യേറുകയും ചെയ്തിരിക്കുന്നു. അക്ബറിന്റെ കാലഘട്ടത്തിൽ ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഇന്ന് ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്ന അയോധ്യയിൽ 6.5 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്. 1857-ൽ ബാബരി മസ്ജിദിലെ ഖത്തീബ് ഗവർമെന്റിന് സമർപ്പിച്ച ഒരു അപേക്ഷയിൽ ഇവിടെയുള്ള മസ്ജിദിൽ സൗകര്യം കുറവായതിനാൽ ശാഹ് കലന്ദറിന്റെ പേരിലുള്ള ദർഗയ്ക്കരികിൽ വിശാലമായ ഒരു മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിരിക്കുന്നു.
ശീസ് (അ), ആദം (അ) മുതലായ നബിമാരുടെ ഖബ്‌റുകളും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു. ബാഗ്ദാദ്, ഈജിപ്ത്, തുർക്കി, ബസ്വറ, കൂഫ ഇവിടെങ്ങളിൽ നിന്നും വന്നിട്ടുള്ള മുന്നൂറിലെറെ മഹാന്മാരുടെ ഖബ്‌റുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇന്നും ഇവിടെയുള്ള പ്രധാന മഹല്ലുകൾ നബിമാരുടെയും ഔലിയാക്കളുടെയും പേരിലാണ് അറിയപ്പെടുന്നത്. നബിനൂഹ് മഹല്ല, നബിശീസ് മഹല്ല, മഹല്ല ശാഹ് കലന്ദർ, ശുസുദ്ദീൻ മഹല്ല, സയ്യിദ് ഇബ്‌റാഹീം മഹല്ല, സയ്യിദ് ശാഹ് മഹല്ല എന്നിവ ഉദാഹരണങ്ങളാണ്. അയോധ്യയിൽ നൂറിലേറെ മസ്ജിദുകൾ ഉണ്ടായിരുന്നു. 22 ഖബ്ർ സ്ഥാനുകളും 54 ദർഗകളും ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ പ്രസിദ്ധ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ നിരവധി ശിഷ്യന്മാർ ഈ നാട്ടുകാരാണ്.
സംമ്പാധകൻ : *മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ