2024 ജനുവരി 7, ഞായറാഴ്‌ച

"ഗുന്ന" യുടെ മർത്തബകൾ



*മീമിനേയും നൂനിനെയും ഒരിക്കലും വിട്ട് പിരിയാത്ത لازم ആയ സിഫത്ത് ആണ് غنّة..*

*തരിമൂക്കിൽ(خيشوم) നിന്ന് പുറപ്പെടുന്ന കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിനാണ് غنة (മണിക്കൽ) എന്ന് പറയപ്പെടുന്നത്.*

*നാവിൻ്റെ അഗ്രത്തിൻ്റെ തലയും മേൽ മുൻപല്ലുകളുടെ* *ഊനും ആണ് نون ൻ്റെ മഖ്റജ്.* 
*രണ്ട് ചുണ്ടുകളുടെയും ഉണങ്ങിയ ഭാഗത്ത് നിന്ന് ميم ഉം പുറപ്പെടുന്നു*..

*മറ്റുള്ള അക്ഷരങ്ങളെ അപേക്ഷിച്ച് ഈ രണ്ട് അക്ഷരങ്ങൾക്കുള്ള പ്രത്യേകത ഈ രണ്ട് അക്ഷരങ്ങളെ ഉച്ഛരിക്കുമ്പോൾ വായയിൽ നിന്നുള്ള ശബ്ദത്തോടൊപ്പം خيشومൽ (മൂക്കിൻ്റെ ഉള്ളിലുള്ള സ്ഥലം.)നിന്ന് "غُنّة" യുടെ ശബ്ദം പുറപ്പെടുന്നു*..

*മൂക്ക് അമർത്തി പിടിച്ച് ഈ അക്ഷരങ്ങൾ ഉച്ഛരിച്ച് നോക്കിയാൽ നമുക്ക് ഇത് എളുപ്പം മനസ്സിലാക്കാം* ..

  
*ഗുന്നത്തിൻ്റെ ശബ്ദം م ن എന്നീ രണ്ട് അക്ഷരങ്ങളുടെ എല്ലാ അവസ്ഥകളിലും ഉണ്ടാകും*.
*എന്നാൽ ചില സ്ഥലത്ത് വളരെ ബലഹീനം ആയിരിക്കും എന്ന് മാത്രം*..


*"ഗുന്ന"യുടെ നാല് മർത്തബകൾ*..!


1. غنّة اكمل
*നൂനും മീമും ശദ്ധ് ചെയ്യപ്പെട്ടോ ഇദ്ഗാം ചെയ്യപ്പെട്ടോ വരിക*.
*ഉദാ: انّ الذين, منْ يَّعمل*
 
*ഇവിടെ غنة കൂടുതൽ* 
*ആയിരിക്കും *(രണ്ട് ഹറക്കത്തിനേക്കാൾ مبالغة പാടില്ല)*


2.غنة كاملة
*ഇഖ്ഫാഅ്(نْ+حروف الاخفاء), ഇഖ്ഫാഅ് ശഫവിയ്(مْ+ب), ഇക്'ലാബ്(نْ+ب)എന്നീ മൂന്ന് അവസ്ഥയിൽ വന്നാൽ غنة كاملة ആയിരിക്കും*..
*ഇവിടെ "ഗുന്ന" ഒന്നാമത്തെ മർത്തബയുടെ തൊട്ടടുത്ത് തന്നെ വരും*..



3.غنة الناقصة
*സാകിൻ ആയ നൂനിനെയും മീമിനെയും اظهار ചെയ്യപ്പെടുന്ന സന്ദർഭം*.
 *ഉദാ.انْ هٰذا,وَهُمْ عَلٰى*
*ഇവിടെ غنّة ബലഹീനം ആണ്*.



4.غنة انقص
*മീമും നൂനും ഹറക്കത് ഉള്ളതാവുക.*
*ഉദാ.مَ مِ مُ, نَ نِ نُ*
*ഇവിടെയും غنّة അതീവ ദുർബലം ആണ്*.

*അവസാനം പറയപ്പെട്ട മൂന്ന് ,നാല് മർത്തബ(ناقص,انقص)കളിൽ غنة നടക്കുന്നുണ്ടെങ്കിലും അവയെ പൊതുവേ പറയപ്പെടാറില്ല*. *കാരണം ഈ രണ്ട് സ്ഥലത്തും "خيشوم"നേക്കാൾ നൂനിൻ്റെയും മീമിൻ്റെയും ഉച്ഛാരണം കൂടുതൽ ഉണ്ടാകുന്നത് അടിസ്ഥാന മഖ്'റജായ വായ, ചുണ്ട് ഇവയിൽ നിന്നാണ്*.
*അത് കൊണ്ട് ഈ രണ്ട് സ്ഥലത്തും غُنَّة ബലഹീനം ആയി*...




*HAFIZ RABEEH MISBAHI*
*KAYAMKULAM* 
*94 00 16 31 91*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...