പ്രിയ പ്രവാസി
അറബികളുടെ ഉശിരിന്ന് പിന്നിലെ ഹസ്യം എന്താണ്?
കാവയും ഈത്തപ്പഴവും തന്നെയാണോ ?
ഞാൻ ഒരു ബഖാല ( grocery )യിലാണ് ജോലി ചെയ്യുന്നത്.
വയസ്സനായ ഒരറബി വേച്ച് വേച്ച് കയറി വരുന്നു
വരവ് കാണുമ്പോൾ തന്നെ പാവം തോന്നുന്നുണ്ട് അതിലേറ കഷ്ടം അയാൾ ആവശ്യപ്പെട്ട സാധം കടയിൽ ഇല്ല പോലും .
തിരിച്ച് പോകുമ്പോൾ അയാൾ പറഞ്ഞ വാക്ക്
മനസ്സിൽ വിചാരങ്ങളുടെ വേലിയേറ്റമുണ്ടാക്കി.
*ശുക്രൻ شكرا* ( നന്ദി )
പ്രതികൂല സാഹചര്യത്തോടും ക്രിയാത്മക പ്രതികരണം !
മോശമായ സാഹചര്യങ്ങളേയും നന്മയിലേക് പരിവർത്തനം ചെയ്യാനുള്ള കഴിവ് മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലുള്ള നല്ല വികാരങ്ങളാണ് .
ഈ വികാരങ്ങളാണ് എനർജിയുടെ ഉറവിടം.
അറബികൾ പറയുന്ന ശുക്രൻ ചന്ദ്രന്റെയും അപ്പുറത്തുള്ള ശുക്രനല്ല .
ഊർജ്ജ സ്രോതസ്സായ സൂര്യനാണ് ഈ ശുക്രൻ!
ഈത്തപ്പഴവും കാവയുമൊന്നുമല്ല അറബികളുടെ എനർജിസീക്രട്ട് ഏത് സാഹചര്യത്തിലും നന്ദി പറയലും *ഇൻശാ അല്ലാഹ് യജീ ഖൈർ*
(ഗുണം വരും) എന്ന പ്രതീക്ഷയും കാത്തിരിപ്പുമാണ് അവരുടെ കരുത്ത്.
പോസ്റ്റീവ് ചിന്തകളാൽ നമ്മുടെ മനസ്സ് നിറയാൻ സൈക്കോളജി പഠിപ്പിക്കുന്ന ഒരു ടിപ്പ് ഇതാണ്.
*അനുഗ്രഹങ്ങൾ ഓർക്കുക*
അതിന് കാരണം പറയുന്നത് നോക്കൂ നമുക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ് അവ ഓർത്തിരുന്നാൽ സന്തോഷം സിരകളിലൂടെ പായുകയും ദുരിതങ്ങളോർക്കാൻ സമയം കിട്ടുകയുമില്ല.
സഹപ്രവർകർ , സഹധർമ്മിണി തുടങ്ങിയവരിൽ നിന്നുണ്ടായ അനിഷ്ടകാര്യങ്ങൾക്ക് പകരം അവരിലൂടെ ലഭ്യമായ അനുഗ്രഹങ്ങൾ ഓർത്തു നോക്കൂ ഹൃദയത്തിൽ നന്ദിയുടെ, സ്തുതിയുടെ സൂര്യനുദിക്കുന്നു അതിന്റെ ചൂടേറ്റ് ചുണ്ടിൽ ചിരിവിടരുന്നു
കണ്ണുകൾ വികസിക്കുന്നു മുഖം പ്രഭാപൂരിതമാകുന്നു കണ്ണാടിയിലൊന്നു നോക്കൂ പ്രപഞ്ചത്തിൽ ഇത്ര സൗന്ദര്യമുള്ള മറ്റ് വല്ലതുമുണ്ടോ .......?
കാണാൻ കണ്ണ്, കണ്ണാടി, ഉണ്ണാൻ ,കുടിക്കാൻ ,ഉടുക്കാൻ, ഉറങ്ങാൻ, പാർക്കാൻ .....
മറ്റെന്തെല്ലാം നേട്ടങ്ങൾ !
എണ്ണിയാലൊടുങ്ങുമോ?
അനുഗ്രഹങ്ങളുടെ അലയടികൾ അടങ്ങുമോ ...?
*അല്ലാഹു ന്റെ അനുഗ്രഹങ്ങൾ ഓർക്കുവീൻ*
ഖുർആനിക് ടെക്നിനെ വെല്ലുന്ന വല്ല മന:ശാസ്ത്രവുമുണ്ടോ ?
*وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ*
സൂറത്തുള്ളുഹയിലെ ഈ ആയത്താണ് വിശ്വാസിക്ക് വിജയങ്ങൾ വെട്ടിപ്പിടിക്കാനുള്ള വജ്രായുധം.
മാത്രവുമല്ല
വി : ഖുർആൻ പറയുന്നു
"നിങ്ങൾനന്ദിയുള്ളവരാണെങ്കിൽനിശ്ചയം ഞാൻ നിങ്ങൾക്ക് കൂടുതൽ നൽകുക തന്നെചെയ്യും"
ഞാൻ ഈ ഇടെയായിഒരു
സൈക്കോളജിസ്റ്റിന്റെ കമന്റ് കേൾക്കാനിടയായി " അറേബ്യയിൽ ഐശ്വര്യം വർദ്ധിക്കാനുള്ള കാരണം
അവർക്ക് നിരന്തരം നന്ദി പറയുന്ന സ്വഭാവമുള്ളതാണ്"
അനുഗ്രങ്ങൾ ഓർക്കുന്നതിലൂടെ നമ്മിൽ പോസ്റ്റീവ് എനർജി ഉണ്ടാകുന്നു അതിലൂടെ നമ്മൾ കർമ്മനിരതായി പുരോഗതിയിലേക്ക് അടിവെച്ചച്ചടിവെച്ച് അടുക്കുന്നു.
തിരുനബി صلى الله عليه وسلم പറഞ്ഞു ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന الحمد لله എന്നതാണ്.
അനുഗ്രഹങ്ങളോർക്കുന്നതിന്റെ സർവ്വ രഹസ്യങ്ങളും ഇതിലുണ്ട്.
*اللَّهُمَّ أعِنَّا عَلَى ذِكْرِكَ، وَشُكْرِكَ*
അല്ലാഹുവേ നിന്നെ ഓർക്കാനും നിനക്ക് നന്ദി ചെയ്യാനും നീ സഹായിക്കണേ .
നിസ്കാരശേഷം ഈ പ്രാർത്ഥന നടത്താൻ തിരുനബി صلى الله عليه وسلم പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയല്ലോ.
വിശ്വസി സദാസമയം പോസ്റ്റീവായിരിക്കണം എന്നതാണ് ദീനിന്റെ താൽപര്യം.
നാഥൻ നമ്മെ
അനുഗ്രഹിക്കട്ടെ .
🖋️
മുഹമ്മദ്ഫാറൂഖ് ഫൈസി
മണ്ണാർക്കാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ