*യഥാര്‍ത്ഥ നാമം:* അബ്ദുല്ലാ
*പിതാവ്:* അബൂഖുഹാഫ എന്ന അപരനാമമുണ്ടായിരുന്ന ഉസ്മാൻ(റ)
*മാതാവ് :* പിതാവിന്റെ പിതൃവ്യന്റെ മകളായ ഉമ്മുൽഖൈർ എന്ന അപരനാമമുണ്ടായിരുന്ന സൽമാബിൻത് സ്വഖ്‌റ്(റ).
*ഗോത്രം:* ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന കുടുംബമായ ബനൂതൈം. മഹാനവർകളുടെ പിതാവിലൂടെയും മാതാവിലൂടെയുമുള്ള പരമ്പര തിരുനബിﷺയുമായി മുർറത്ത് എന്ന ഏഴാമത്തെ പിതാമഹനിൽ സംഗമിക്കുന്നു.
*ജനനം:* ആനക്കലഹ സംഭവം കഴിഞ്ഞ് രണ്ടു വർഷവും ഏതാനും മാസങ്ങള്‍ക്കും ശേഷം AD 573ൽ മക്കയിൽ .
*അപരനാമങ്ങൾ*
1- *അത്വീഖ്*
വിമോചിതൻ എന്നാണ് ഈ പദത്തിന്റെ ഒരു അർത്ഥം. തിരുനബിﷺ ഒരിക്കൽ പറഞ്ഞു:
من سره أن ينظر إلى عتيق من النار فلينظر إلى أبي بكر
നരകമോചിതനായ ആളെ കണ്ട് സന്തോഷിക്കാൻ ആഗ്രഹിക്കുന്നവർ അബൂബക്കർ(റ)വിനെ നോക്കട്ടെ. (ഹാകിം)
അത്വീഖ് എന്ന പേരിന് മറ്റു ചില കാരണങ്ങളും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
*2 - സിദ്ദീഖ്*
തിരുനബിﷺ വിവരിച്ച എല്ലാറ്റിലും പ്രത്യേകിച്ച് ഇസ്റാഉം മിഅ്റാജും ഒരു സങ്കോചവും ആലോചനയുമില്ലാതെ തന്നെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നതിനാലാണ് സ്വിദ്ദീഖ് എന്ന അപരനാമം സിദ്ധിച്ചത്. നബിﷺ ഒരിക്കൽ പറഞ്ഞു :
ما دعوت أحدا إلى الإسلام إلا كانت عنده كبوة وتردد ونظر إلا أبا بكر، ما عتم حين ذكرته وما تردد فيه،
(تاريخ السيوطي)
ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചവരിൽ അബൂബക്കർ ഒഴികെ ബാക്കിയെല്ലാവരും ചെറിയ ഇടവേളയും സംശയവും ആലോചനക്കും ശേഷമേ ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുള്ളു. പക്ഷേ അബൂബക്കര്‍ ഞാന്‍ ഇസ്ലാമിനെക്കുറിച്ച് അദ്ദേഹത്തോട് പരിചയപ്പെടുത്തിയ ഉടനെ യാതൊരു താമസവുമില്ലാതെ ഇസ്ലാമിലേക്ക് കടന്നുവരുകയാണ് ചെയ്തത്. ഒരു സംശയവും പ്രകടിപ്പിച്ചില്ല.
(താരീഖുൽ ഖുലഫാ)
_ശാഹിദ് സഖാഫി_
_*മഹാനവർകൾ ഇസ്‌ലാമിൽ വരുന്നതിന് മുമ്പു തന്നെ സൽസ്വഭാവം, സത്യസന്ധത, ചാരിത്രശുദ്ധി, തുടങ്ങിയ സവിശേഷ ഗുണങ്ങളുടെ ഉടമയായതുകൊണ്ട് ഖുറൈശികൾക്ക് അദ്ദേഹത്തോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. അവരുടെ നേതൃനിരയിലും കൂടിയാലോചനാ സംഘത്തിലും അംഗമായിരുന്നു. ബിംബാരധനയോ മദ്യപാനമോ ഇല്ലാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു. വലിയ ധർമ്മിഷ്ടനും അശരണരെ സഹായിക്കുന്നവരും അഥിതികളെ സൽക്കരിക്കുന്നവരുമായിരുന്നു.*_
🔖 *മാനവും മാന്യതയും നഷ്ടപ്പെടും*
وأخرج ابن عساكر عن أبي العالية الرياحيّ، قال: قيل لأبي بكر الصديق في مجمع من أصحاب رسول الله صلى الله عليه وسلم: هل شربت الخمر في الجاهلية؟ فقال: أعوذ بالله، فقيل: ولِمَ؟ قال: كنت أصون عرضي، وأحفظ مروءتي، فإن من شرب الخمر كان مضيعًا في عرضه ومروءته، قال: فبلغ ذلك رسول الله -عليه الصلاة والسلام- فقال: "صدق أبو بكر، صدق أبو بكر" مرتين. (تاريخ الخلفاء: ٢٩)
_*ഇസ്‌ലാമിൽ വന്നതിന് ശേഷം ഒരിക്കല്‍ മറ്റു സ്വഹാബികളോടൊപ്പം ഇരിക്കുന്ന സമയത്ത് സിദ്ദീഖി(റ)നോട് ഒരാള്‍ ചോദിച്ചു. ജാഹിലിയ്യാ കാലത്ത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? സിദ്ദീഖ്(റ)പറഞ്ഞു: അല്ലാഹുവിനോട് ഞാൻ കാവൽതേടുന്നു.*_
_*അവർ ചോദിച്ചു. എന്താണ് മദ്യപിക്കാതിരുന്നത്? മഹാൻ പറഞ്ഞു: ഞാൻ എന്റെ മാനം കാക്കുകയും മാന്യത സംരക്ഷിക്കുകയുമായിരുന്നു. കാരണം മദ്യപിക്കുന്നവൻ തന്റെ മാനത്തെയും മാന്യതയെയുമാണ് കളഞ്ഞു കുളിക്കുന്നത്. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ പറഞ്ഞു: അബൂബക്കർ സത്യമാണ് പറഞ്ഞത്. അബൂബക്കർ സത്യമാണ് പറഞ്ഞത്.*_
(താരീഖുൽ ഖുലഫാ:29 )
_മുഹമ്മദ് ശാഹിദ് സഖാഫി_
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ