2021 ജൂൺ 19, ശനിയാഴ്‌ച

*ഉറക്കം ഇസ്ലാമിക മര്യാദകള്‍*


*ഉറക്കം ഇസ്ലാമിക മര്യാദകള്‍*
➖➖➖➖➖➖➖➖➖➖

നമ്മുടെ ഉറക്കം ഒരു ഇബാദത്താണ് . ഏതൊരു ക൪മ്മവും അത് ഇബാദത്താകണമെങ്കില്‍ നബി(സ്വ) അത് ചെയ്തുകാണിച്ചു തന്നപോലെ ചെയ്യണം. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ലഭിക്കണമെങ്കില്‍ ഒരു സത്യവിശ്വാസിയുടെ ഉറക്കം തികച്ചും സുന്നത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ നബിചര്യ നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

*രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ  ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌ (ഖു൪ആന്‍ :30/23)*

1️⃣ *ഭക്ഷണാവശിഷ്ടങ്ങള്‍ ശരീരത്തില്‍ നിന്ന് കഴുകുക*

2️⃣ *വുളു എടക്കുക*
അല്‍ബറാഇബ്‌നു ആസിബില്‍(റ) നിന്ന് നിവേദനം. നബി(സ്വ)  പറഞ്ഞു: താങ്കള്‍ താങ്കളുടെ  വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ  വുളു ചെയ്യുക.(ബുഖാരി:247)

3️⃣ *ബിസ്മി ചൊല്ലി വാതിലുകള്‍ അടക്കുക*
നബി(സ്വ) പറഞ്ഞു:രാത്രി ഇരുട്ടാകാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ (പുറത്തിറങ്ങുന്നതില്‍നിന്നും) തടഞ്ഞു വെക്കുക. രാത്രിയുടെ ഒരുഭാഗം പോയിക്കഴിഞ്ഞാല്‍  അവരെ നിങ്ങള്‍ വിട്ടേക്കുക. വാതിലുകള്‍ നിങ്ങള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. തീ൪ച്ചയായും ബിസ്മി ചൊല്ലി അടക്കപ്പെട്ട വാതില്‍ പിശാച് തുറക്കുകയില്ല.(ബുഖാരി:3304).

4️⃣ *പാത്രങ്ങള്‍ മൂടിവെക്കുക*
നബി(സ്വ) പറഞ്ഞു: ....... നീ വാതില്‍ അടക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. (ബിസ്മി ചൊല്ലുക). നീ വിളക്ക് അണക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ പാനപാത്രം മൂടിവെക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. താങ്കളുടെ പാത്രം മൂടിവെക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക; അതിന്‍മേല്‍ എന്തെങ്കിലുമൊന്ന് വിലങ്ങനെ വെച്ചിട്ടെങ്കിലും (പാത്രംമൂടുക)'  (ബുഖാരി:5623).

5️⃣ *തീ അണക്കുക, ഗ്യാസ് ഓഫ് ചെയ്യുക*
ഒരിക്കല്‍ മദീനയില്‍ രാത്രി സമയത്ത് ഒരു വീടിന് തീ പിടിക്കുകയും അതിലുള്ളയാളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.അതിനെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു. 'തീര്‍ച്ചയായും ഈ തീ  നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ തീ അണക്കുക'. (ബുഖാരി:6294)

6️⃣ *വിരിപ്പ് മൂന്ന് പ്രാവശ്യം കുടയുക*
നബി(സ്വ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ തന്റെ വിരിപ്പിലെത്തിക്കഴിഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം കുടയട്ടെ'. (ബുഖാരി:7393)

7️⃣ *സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുക*
ആഇശ(റ)വില്‍ നിന്ന് നിവേദനം: 'തീര്‍ച്ചയായും നബി(സ) എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു'. (ബുഖാരി:5017).

8️⃣ *ആയത്തുല്‍ കു൪സിയ്യ് ഓതുക*

9️⃣ *ആമനറസൂല്‍ ഓതുക*
അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (മുസ്‌ലിം:808)

🔟 *സൂറത്തുല്‍ കാഫിറൂന്‍ ഓതുക*
ഫര്‍വത്ത്‌ ഇബ്നു നൗഫല്‍ (റ) നബി(സ്വ)യുടെ അടുത്തുചെന്ന്‌ പറഞ്ഞു: ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്ത്‌ ചൊല്ലണമെന്ന്‌ എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും. നബി(സ്വ) പറഞ്ഞു: നീ സൂറത്തുല്‍ കാഫിറൂന്‍ ഓതുക. അത്‌ ശിര്‍ക്കില്‍ നിന്നുള്ള മോചനമാണ്. (സുനനുത്തി൪മുദി:3403)

1️⃣1️⃣ *ക്വുര്‍ആന്‍ പാരായണം*
ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു:നബി(സ) *സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും* പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി:3135)

ആയിശ(റ)  പറഞ്ഞു:നബി(സ) *സൂറത്തുല്‍ ഇസ്റാഉം സൂറത്തുസ്സുമറും* പാരായണം ചെയ്യാതെ തന്റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു.(സുനനുത്തി൪മുദി:45/3170)

1️⃣2️⃣ *വിശുദ്ധ ഖു൪ആനില്‍ നിന്ന് പത്ത് ആയത്തുകൾ ഓതുക*

1️⃣3️⃣ *ഈ ദിക്റുകള്‍ ചൊല്ലുക*
*سُبْحانَ الله - الحمدُ لله - اللهُ أكْبرُ *
വീട്ടിലെ ജോലിയുടെ കാഠിന്യത്താല്‍ ഫാത്തിമ (റ) വിന്റെ കൈകള്‍ക്ക് ക്ഷീണം ബാധിച്ചപ്പോള്‍ വീട്ടുജോലികള്‍ക്ക് സഹായത്തിനായി ഒരു വേലക്കാരനെ ലഭിക്കുന്നതിന് വേണ്ടി അവ൪ നബിയുടെ (സ്വ) അടുക്കലെത്തി. നബി(സ്വ) അവിടെ ഇല്ലാതിരുന്നതിനാല്‍ ആയിശയോട് (റ) വിവരം പറഞ്ഞു മടങ്ങി.ഫാത്തിമ (റ) പറയുന്നു: ഞങ്ങള്‍ കിടപ്പറയില്‍ പ്രവേശിച്ചിരിക്കെ നബി(സ്വ) ഞങ്ങളുടെ അടുത്തെത്തി.ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. നബി(സ്വ) ഞങ്ങളോട് എഴുന്നേല്‍ക്കേണ്ടതില്ലെന്ന് പറഞ്ഞു. പ്രവാചകന്റെ(സ്വ) കാലിന്റെ തണുപ്പ് എന്റെ നെഞ്ചില്‍ അനുഭവപ്പെട്ടു.എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ ആവശ്യപ്പെട്ടതിനേക്കാള്‍  ഉത്തമമായ ഒരു കാര്യം ഞാന്‍  നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?കിടക്കുമ്പോള്‍ 34 പ്രാവശ്യം اللهُ أكْبرُ (അല്ലാഹു അക്ബ൪) എന്നും 33 പ്രാവശ്യം   الحمدُ لله (അല്‍ഹംദു ലില്ലാഹ്) എന്നും  33 പ്രാവശ്യം   سُبْحانَ الله (സുബ്ഹാനല്ലാഹ്) എന്നും പറയുക.നിങ്ങള്‍ രണ്ടുപേരും ചോദിച്ചതിനേക്കാള്‍ ഉത്തമമാകുന്നു നിങ്ങള്‍ക്കത്.(ബുഖാരി:6318)

1️⃣4️⃣ *വലതുവശത്തേക്ക് ചെരിഞ്ഞ് കിടക്കുക*
ബറാഅ ഇബ്‌നു ആസിബിനോട് (റ) നബി(സ്വ) പറഞ്ഞു: 'താങ്കള്‍ (രാത്രി) കിടക്കൂവാനായി വന്നാല്‍ നമസ്‌കാരത്തിന് വുളു ചെയ്യുന്നതു പോലെ വുളു ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക' (ബുഖാരി:247)

നബി(സ്വ)  ഉറങ്ങാന്‍ കിടക്കുമ്പോള്‍ വലതുകൈ തന്റെ  (വലത്)കവിളിനുതാഴെ വെച്ചിരുന്നു.(മുസ്ലിം)

1️⃣5️⃣ *നബി(സ്വ) പഠിപ്പിച്ച ദിക്റുകള്‍ ചൊല്ലുക*

*بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا*
അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.(ബുഖാരി:6324)

♦️ *بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ*
എന്റെ റബ്ബേ, നിന്റെ നാമത്തില്‍ എന്റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനെ ഞാന്‍ ഉയര്‍ത്തുന്നതും നിന്റെ സഹായം കൊണ്ടാണ്. (ഈ ഉറക്കത്തില്‍) എന്റെ ആത്മാവിനെ നീ പിടിക്കുന്നുവെങ്കില്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുന്നുവെങ്കില്‍ നിന്റെ സദ്'വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്നതുപോലെ അതിനെയും നീ സംരക്ഷിക്കേണമേ.(ബുഖാരി:6320)

♦️ *اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك*
(മൂന്ന് തവണ)

അല്ലാഹുവേ, നിന്റെ അടിമകളെ പരലോക വിചാരണക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസത്തില്‍ നിന്റെ (നരക) ശിക്ഷയില്‍ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ.(അബൂദാവൂദ്:5045  - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

♦️ *اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ*
അല്ലാഹുവേ, എന്നെ ഞാന്‍ നിന്നില്‍ കീഴ്പ്പെടുത്തിവെക്കുകയും എന്റെ കാര്യങ്ങളെ ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുകയും എന്റെ മുഖം ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും എന്റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ (നിന്നുള്ള പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്റെ (ശിക്ഷ) ഭയന്നു കൊണ്ടുമാകുന്നു അത്. നിന്റെ മാര്‍ഗത്തിലേക്ക് (പശ്ചാത്തപിച്ച്) മടങ്ങുകയല്ലാതെ (നിന്റെ ശിക്ഷയില്‍ നിന്ന് ) യാതൊരു രക്ഷയോ അഭയമോ ഇല്ലതന്നെ. നീ ഇറക്കിയ വേദത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.

നബി(സ്വ) ഉറങ്ങാന്‍ നേരത്തും ഉറക്കം ഉണരുന്ന സമയത്തും ചൊല്ലേണ്ട അനവധി ദിക്റുകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇതില്‍ ചില ദിക്റുകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച പുസ്തകം ലഭ്യമാക്കി നാം പഠിക്കുകതന്നെവേണം.

*അറിവ് ജീവിതത്തിൽ പകർത്തി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ.. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ*


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...