2021 ജൂൺ 20, ഞായറാഴ്‌ച

ആഹാരം കഴിക്കുമ്പോഴുള്ള സുന്നത്തുകൾ

തറയിൽ സുപ്ര വിരിക്കേണം
കൈകൾ രണ്ടും കഴുകേണം
തിന്നും മുമ്പ് ബിസ്മി പറഞ്ഞ്
സുന്നത്തായി ഇരിക്കേണം

വലതുകരം കൊണ്ടാകേണം
അരികിൽ നിന്നും കഴിക്കേണം
വിരലുകൾ മൂന്നെണ്ണം കൊണ്ടങ്ങനെ
പയ്യെ പയ്യെ തിന്നേണം

താഴെ വീണതെടുക്കേണം
പൊടിയും തട്ടി തിന്നേണം
തിന്ന് കഴിഞ്ഞ് പാത്രം വടിച്ച് 
വിരലുകളുറുഞ്ചുക ഓർക്കേണം

ചാരിയിരുന്ന് കഴിക്കരുതേ
കുറ്റം ഒന്നും പറയരുതേ
അധികം ചൂടാണെങ്കിൽ നിങ്ങൾ 
ആറും മുമ്പ് കഴിക്കരുതേ

തിന്ന് കഴിഞ്ഞ് ദുആ പറയൂ
അല്ലാഹുവിനെ സ്തുതിച്ചീടൂ
കൈകൾ കഴുകി വാ കൊപ്ലിച്ച്
പ്രതിഫലമൊക്കെ നേടീടൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...