2021 ജൂൺ 19, ശനിയാഴ്‌ച

നികാഹിലെ വക്കാലത്ത്

നികാഹിലെ വക്കാലത്ത്

ശാഫിഈ, ഹനഫീ മദ്ഹബ് പ്രകാരം ഒരുവലിയ്യിന് (കൈക്കാരന്) തന്റെ ചുമതലയിലുള്ള സ്ത്രീയെ നികാഹ് കഴിച്ച് കൊടുക്കാൻ മറ്റൊരാളെ വക്കാലത്ത് ഏൽപ്പിക്കാവുന്നതാണ് . (റദ്ദ് 4/69) (ഫത്ഹുൽ മുഈൻ )

അതുനുസരിച്ച് വലിയ്യിന്റെ വക്കീൽ പറയേണ്ട ഈജാബിന്റെവാചകം ഫുഖഹാക്കൾ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഹനഫീ ഫിഖ്‌ഹ് പറയുന്നത് കാണുക.

 زَوَّجْتُ مُوَكِّلَتِي  (فلانة بنت فلان......) منك  . (رد--٦٩/٤)

(എനിക്ക് വക്കാലത്ത് ലഭിച്ച ഇന്നവളെ ( പേര് പറയാം ) താങ്കൾക്ക് ഞാൻ നികാഹ് ചെയ്ത് തന്നിരിക്കുന്നു.)

ഫത്ഹുൽ മുഈൻ പറയുന്നു:

زَوَّجْتُكَ فُلَانَةَ بِنْتَ فُلَانٍ مُوَكِّلِي اَوْوَكَالَةً عَنْهُ (فتح المعين)

 എന്റെ മുവക്കിലായ ഇന്നയാളുടെ മകൾ ഇന്നവളെ  താങ്കൾക്ക് ഞാൻ നികാഹ് കഴിച്ച് തന്നിരിക്കുന്നു. അല്ലെങ്കിൽ ഇങ്ങനെയും പറയാം. "ഇന്നയാളുടെ മകൾ ഇന്നവളെ  അദ്ദേഹത്തെ തൊട്ട് വക്കാലത്തായി  " താങ്കൾക്ക് ഞാൻ നികാഹ് കഴിച്ച് തന്നിരിക്കുന്നു.)

 അപ്രകാരം നികാഹ് സ്വീകരിക്കാൻ വരന് മറ്റൊരാളെ വക്കാലത്ത് ഏൽപ്പിക്കാവുന്നതാണ്  അപ്പോൾ  വലിയ്യ് വരന്റെ വക്കീലിനോട്പ റയേണ്ട 

 ഈജാബിന്റെ  വാചകം ഇപ്രകാരമാണ്. ഹനഫീ ഫിഖ്ഹ് പറയുന്നു.

 ُزَوَّجْت بِنْتِي(فاطمة..مثلا) مِنْ مُوَكِّلِكَ (رد-٤/٦٩)

 എന്റെ മകൾ ഇന്നവളെ താങ്കളുടെ മുവക്കിലായ ഇന്നയാൾക്ക്  ഞാൻ നിക്കാഹ് ചെയ്ത് കൊടുത്തിരിക്കുന്നു. (റദ്ദ്)

ശാഫിഈ ഫിഖ്ഹ് :                                                                         
                                                                 زوجت بنتي  (فلانة)  لفلان بن فلان 
 
 എന്റെ മകളെ  (പേര് പറയാം)  ഇന്നയാളുടെ മകൻ ഇന്നയാൾക്ക് ഞാൻ നികാഹ് ചെയ്ത് കൊടുത്തിരിക്കുന്നു 

അപ്പോൾ വരനു വേണ്ടി  വരന്റെ വക്കീൽ ഖബൂലിന്റെ വാചകം  പറയേണ്ട വിധം ഇങ്ങനെയാണ്. ഹനഫീ മദ്ഹബ് പഠിപ്പിക്കുന്നു.

قَبِلْتُ نِكَاحَهَا لِمُوَكِّلي(رد ٦٩/٤)

(എന്റെ മുവക്കിലായ ഇന്നയാൾക്കു വേണ്ടി ഇന്നവളുടെ നികാഹിനെ  ഞാൻ സ്വീകരിച്ചിരിക്കുന്നു ) ( റദ്ദ്. 4/69)

ഫത്ഹുൽ മുഈൻ പറയുന്നു:

 قَبِلْتُ نِكَاحَهَا لَهُ  (لِفُلَانِ بْنِ فُلاَنٍ) _فتح المعين )_
 
(  ഇന്നയാളുടെ മകൻ ഇന്നയാൾക്കു വേണ്ടി ഇന്നവളുടെ നികാഹ്ഞാൻ സ്വീകരിച്ചിരിക്കുന്നു  .) - (ഫത്ഹുൽ മുഈൻ - 475)

MB . അബ്ദുൽ ഖാദിർ മൗലവി ചെറുവട്ടൂർ.

CA. മൂസാ മൗലവി മൂവാറ്റുപുഴ.
31/10/20

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...