2021 ജൂൺ 20, ഞായറാഴ്‌ച

മാലികുബ്നു ദീനാർ എന്നതിലെ ദീനാറിന്റെ ചരിത്രം

മാലികുബ്നു ദീനാർ തങ്ങൾ ഒരു ദിവസം യാത്രക്കായി കപ്പൽ കയറി, യാത്രയാരംഭിച്ചപ്പോൾ കപ്പിത്താൻ മഹാനവർകളോട് യാത്രാക്കൂലിയാവശ്യപ്പെട്ടു! കൂലിയായി കപ്പിത്താന് കൊടുക്കാൻ മഹാനവർകളുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല.! ഇതിൻറെ പേരിൽ ബോധം മറയുവോളം കപ്പിത്താൻ മഹാനവർകളെ അടിച്ചു.! ബോധം തെളിഞ്ഞപ്പോൾ രണ്ടാമതും കൂലിയാവശ്യപ്പെട്ട് ബോധം മറയുവോളം അടിച്ചു, വീണ്ടും ബോധം തെളിഞ്ഞപ്പോൾ മൂന്നാമതും അടിച്ചവശനാക്കി.! പിന്നീട് ബോധം തെളിഞ്ഞപ്പോൾ കടലിലേക്ക് എറിയാനായി കപ്പിത്താൻ മഹാനവർകളുടെ കാലിൽ പിടികൂടിയതോടെ കടലിൽ നിന്ന് അനേകം മത്സ്യങ്ങൾ ഉയർന്നു വന്നു, അവയുടെയല്ലാം തൊള്ളയിൽ രണ്ട്  സ്വർണ്ണദീനാറുകൾ വീതമുണ്ടായിരുന്നു.! മഹാനവർകൾ കൈ നീട്ടിയിട്ട് മത്സ്യങ്ങളിലൊന്നിൻറെ തൊള്ളയിൽ നിന്ന് രണ്ട് ദീനാറെടുത്ത് കപ്പിത്താന് കൊടുത്തു.! 
കപ്പലുകാർ ഈ അവസ്ഥ കണ്ടതോടെ ഖേഃദിച്ചു, അവർ പാശ്ചാതപിക്കുകയും മഹാനവർകളോട് മാപ്പ് ചോദിക്കുകയും ചൈതു.! ഇക്കാരണം കൊണ്ടാണ് മഹാനവർകൾക്ക് മാലികുബ്നു 'ദീനാർ' എന്ന് പേര് വന്നത്, അവരുടെ പിതാവിൻറെ പേര് 'ദീനാർ' എന്നായത് കൊണ്ടല്ല.! 

وقال بعضهم : ركب مالك السفينة في بعض الأيام ، فلما سارت السفينة طلب الملاح  منه أجرة الركوب ، فما كان واجدا لشيئ يعطي الملاح من جهة الأجرة ، فضربه الملاح حتى غشي عليه ، فلما أفاق طلب منه ثانيا ، وضربه كذلك ، ثم لما أفاق طلب منه وضربه ، فلما أفاق أمسك برجله ليلقيه في البحر ، فطلع من البحر حيتان كثيرة ، وفي فم كل واحد منهما ديناران من الذهب ، فمد مالك يده وأخذ من واحد منها دينارين ، وأعطاهما للملاح ، فلما رأى أهل السفينة هذه الحال ندموا ، وتابوا واعتذروا مما فعلو ، ولذلك سمي مالك ابن دينار لا أنّ أباه كان اسمه دينارا...

(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٧٢)

(ഹിജ്റ 627ൽ വഫാതായ അശ്ശൈഖ് ഫരീദുദ്ദീനുൽ അത്വാർ എന്നവർ രചിച്ച തദ്കിറതുൽ ഔലിയാഅ് എന്ന കിതാബിൻറെ 72ാം പേജിലാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്)
യാത്രക്കൂലിയില്ലാതെ വാഹനം കയറേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതില്ല, യചമാനൻ (അല്ലാഹു) കൊടുക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവർ വാഹനം കയറുന്നത്.! കൊടുക്കുന്നതിന് മുന്പ് അവരുടെ ഉറപ്പ് മാലോകർക്ക് കാണിച്ചു കൊടുക്കാൻ അല്ലാഹു ഒരു പരീക്ഷണം നൽകി എന്ന് മാത്രം.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...