_സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)._
*ജനനം:* ഉമ്മുഅബീദ ഗ്രാമത്തിൽ ഹിജ്റ 512 റജബ് മാസം
*പിതാവ്:* ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് അബുൽഹസൻ അലി(റ)
*മാതാവ്:* ഉമ്മുൽ ഫള്ൽ ഫാത്തിമതുൽ അൻസ്വാരി(റ)
*പരമ്പര* : ഇമാം അലിയ്യുബ്നു അബീത്വാലിബ്(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്.
*വഫാത്ത്* : ജീലാനി(റ) വഫാത്തായി പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്റ 578 ജമാദുല്‍ അവ്വൽ 12 വ്യാഴാഴ്ച
**************************************
വിശദമായി...........
സുൽത്താനുൽ കബീർരിഫാഈ (റ ) ഹിജ്റാബ്ദം 500 റജബു മാസം 27ന് ജനിച്ചു. ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തിൽ. പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മൻസൂരിനിൽ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ (റ) യാണു ശൈഖു രിഫാഇ (റ) വിന്റെ മാതാവ്. നബി ﷺ തങ്ങളുടെ പൗത്രൻ ഹുസൈനി (റ) വിലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി (റ) വിലേക്കും എത്തിച്ചേരുന്നു. അബുൽ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം..._
_ശൈഖു രിഫാഇ (റ) വിന്റെ മാതാവ് തന്റെ സഹോദരനായ മൻസൂരിനിൽ ബത്വാഇഹിയുടെ ശൈഖായ അബൂ മുഹമ്മദിശ്ശൻ ബകിറയെ (റ) സന്ദർശിക്കാൻ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നിൽക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാർ എഴുന്നേറ്റു നിൽക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോൾ ശൈഖിന്റെ മറുപടി ഇങ്ങനെ : " അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നിൽക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും... "_
_രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോൾ പിതാവ് അലിയ്യ് (റ) മരണപ്പെട്ടു. ശേഷം അമ്മാവൻ ശൈഖ് മൻസൂർ കുടുംബത്തെ വസതിയിലേക്ക് മാറ്റി താമസിപ്പിച്ചു. അവിടെ വെച്ചു പല ശൈഖുമാരിൽനിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തു..._
_താജുൽ ആരിഫീന്റെ ശറഫുസ്സാഹിദീൻ അൽഖുതുബുൽ ഗൗസ്, അൽകൻസു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടു കൂടിയാണു പണ്ഡിതർ ശൈഖു രിഫാഇ (റ) വിനെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകൾ ശൈഖു രിഫാഈ (റ) വിന്റെ മഹത്വങ്ങൾ വിവരിച്ചു ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ഇമാം റാഫിഈ (റ) വിന്റെ ' സവാദുൽ ഐനയ്ൻ ' , ഇമാം കാസറൂനി (റ) വിന്റെ ' ശിഫാഉൽ അസ്ഖാം ' , ഇമാം അലിയ്യുബ് ഹദ്ദാദി (റ) വിന്റെ ' റബീഉൽ ആശികീൻ ' എന്നിവ അവയിൽ ചിലതുമാത്രം._
_*പരീക്ഷണം*_
_അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവർ. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക..._
_ശൈഖു രിഫാഈ (റ) വിന്റെ ഒരു മുരീദ് സ്വർഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ (റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണർത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ (റ) വിന്റെ വീട്ടിൽ ചെന്നപ്പോൾ ദു:സ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാർ ആവശ്യപ്പെട്ടു കൊണ്ടാണു ഭാര്യയുടെ ആക്രമം. മുരീദ് അഞ്ഞൂർ ദീനാർ - സ്വരൂപിച്ച് ശൈഖു രിഫാഈ (റ) വിനു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു : ഇതു ഭാര്യക്കു കൊടുക്കൂ..._
_ശൈഖു തൽസമയം മുരീദിനോട് പറഞ്ഞു : "ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കിൽ എന്നെ നീ സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ..? "_
_*കറാമത്തുകൾ*_
_ശൈഖു രിഫാഈ (റ) വിന്റെ ധാരാളം കറാമത്തുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രസിദ്ധമാണ് നബിﷺയുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം : നബിﷺയുടെ ഹുജ്റാ ശരീഫിൽ സിയാറത്തിനു വന്ന ശൈഖു രിഫാഈ (റ) മുത്തുനബിﷺയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അർത്ഥത്തിൽ രണ്ടുവരി കവിത ഉരുവിട്ടു : " ഞാൻ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാൻ പറഞ്ഞയക്കാറുണ്ട്. എന്നാൽ, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാൻ ഒന്നു നീട്ടിത്തരൂ..."_
_ഉടനെ അവിടത്തെ (ﷺ) പുണ്യകരം വെളിവാകുകയും രിഫാഈ (റ) ചുംബിക്കുകയും ചെയ്തു..._
_മഷി ഉപയോഗിക്കാതെ മഹാനവർകൾ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാൻ ആരെങ്കിലും വന്നാൽ മഷികൊണ്ടല്ലാതെ വിരൽ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാൾ കുറേ നാളുകൾക്കു ശേഷം ആ കടലാസുമായി ശൈഖവർകളെ സമീപിച്ചു എഴുതാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു..._
_ഒട്ടനവധി ശിഷ്യന്മാർക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കൽ ശൈഖു രിഫാഈ (റ) പറഞ്ഞു : "ഉഹൈമിദുമിൻഹും" (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാർ അന്ധാളിച്ചു നിന്നപ്പോൾ ശൈഖ് പറഞ്ഞു : "മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദിൽ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി (റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുൽ കബീർ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാൻ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയുദ്ദീൻ ശൈഖിന്റെ കാലടിക്കു കീഴിലാണ്..."_
_*പാണ്ഡിത്യം*_
_ശൈഖ് രിഫാഈ (റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി (റ) വിന്റെ 'തൻബീഹ് ' എന്ന ഗ്രന്ഥമാണ് തദ്വിഷയത്തിൽ മഹാൻ പഠിപ്പിച്ചത്. ഇരുപത് വർഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാൻ മഹാനു കഴിഞ്ഞു. ഇബ്നുൽ ജൗസി പറയുന്നു : "ഞാൻ ഒരു ബറാഅത്തു രാവിൽ ശൈഖിന്റെ സന്നിധിയിൽ പോയി. ഏകദേശം ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ ഉപദേശം കേൾക്കാൻ അവിടെയുണ്ടായിരുന്നു..."_
_വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവർകൾ. തന്നെ ആക്ഷേപിക്കുന്നവർ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങൾ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവർക്ക് വല്ല വസ്ത്രവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാൽ അവിടെ സന്ദർശിക്കാൻ പോകും. സ്വന്തം തലയിൽ വിറക് ചുമന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യും..._
_കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട്, മോനേ.., നീ എന്നെ അദബ് പഠിപ്പിച്ചു. നിനക്കല്ലാഹു ﷻ നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്._
_*രിഫാഈ ത്വരീഖത്ത്*_
_ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. ശൈഖു രിഫാഈ (റ) വിന്റെ മുറബ്ബിയായ ശൈഖ് അലിയ്യുൽ ഖാരി (റ) വാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖ് രിഫാഈ (റ) വിന് ജനങ്ങളെ നേർവഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നൽകിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവൻ ശൈഖ് മൻസൂരിൽ നിന്നും ലഭിച്ചു. അവരുടെയെല്ലാം സിൽസില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്നു അബീത്വാലിബി (റ) വിലേക്കാണ് സന്ധിക്കുന്നത്..._
_രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാർ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചു പോരുന്നു. അന്ത്യയാത്ര നീണ്ട എഴുപതു വർഷത്തെ ജീവിതത്തിലൂടെ ഇസ്ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേർക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയർത്തിയ ശൈഖ് രിഫാഇ (റ) ഹിജ്റ 570 ജുമാദുൽ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു..._
_പാവങ്ങളുടെ അത്താണി_
وكان رضي الله عنه يمشي إلي المجذومين والزمنى يغسل ثيابهم ويفلى رءوسهم ولحاهم ويحمل إليهم الطعام ويأكل معهم ويجالسهم ويسألهم الدعاء وكان رضي الله عنه يقول الزيارة لمثل هؤلاء واجبة لا مستحبة....وكان إذا سمع بمريض فى قرية ولو على بعد يمضي إليه يعوده ويرجع بعد يوم أو يومين
(الطبقات الكبرى)
_*ശൈഖവർകൾ കുഷ്ഠരോഗം ബാധിച്ചവർ, തളർവാത രോഗമുള്ളവർ എന്നിവരുടെ അടുക്കലേക്ക് ചെല്ലുകയും അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയും അവരുടെ മുടിയും താടിയും വാർന്നു കൊടുക്കുകയും, അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചുകൊടുക്കുകയും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അവരോടു ദുആ കൊണ്ട് വസിയത്ത് ചെയ്തിട്ടാണ് അവിടെ നിന്നും തിരിച്ചു വരാറുള്ളത്. ഇതുപോലെയുള്ള ആളുകളെ സന്ദർശിക്കൽ നിർബന്ധമാണെന്നാണ് മഹാനവർകൾ പറഞ്ഞിരുന്നത്.*_
*_ഒരു ഗ്രാമത്തിൽ ഒരു രോഗിയുണ്ടെന്നു മഹാനവർകൾ കേട്ടാൽ അത് എത്ര ദൂരം ആണെങ്കിലും അവിടെ ചെല്ലുമായിരുന്നു.ഒരു ദിവസമോ, രണ്ട് ദിവസമോ അവിടെ താമസിച്ച് ആ രോഗിക്ക് ആവശ്യമായ പരിചരണം നടത്തിയാണ് തിരിച്ച് വരാരുള്ളത്._*
(ത്വബഖാത്തു ശഅ്റാണി)
_വൃദ്ധന്മാരും അന്ധന്‍മാരും_
وَكَانَ يَخْرُجُ إِلَى الطَّرِيقِ يَنْتَظِرُ الْعُمْيَانَ حَتَّى إِذَا جَاءُوا يَأْخُذُ بِأَيْدِيهِمْ، وَيَقُودُهُمْ، وَكَانَ إِذَا رَأَى شَيْخًا كَبِيرًا يَذْهَبُ إِلَى أَهْلِ حَارَتِهِ وَيُوصِيهِمْ عَلَيْهِ وَيَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " مَنْ أَكْرَمَ ذَا شَيْبَةٍ يَعْنِي مُسْلِمًا سَخَّرَ اللَّهُ لَهُ مَنْ يُكْرِمُهُ عِنْدَ شَيْبَتِهِ ".
(الطبقات الكبرى للشعراني:١/١٢٢)
_*ഇമാം ശഅ്റാനി(റ) പറയുന്നു: ശൈഖ് രിഫാഈ(റ) അന്ധന്‍മാരെ കാത്ത് വഴിയില്‍ നില്‍ക്കും. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ അവരുടെ കുടുംബത്തിൽ ചെന്ന് അവരെ ആദരിക്കാൻ വസിയ്യത്ത് ചെയ്യുകയും, "വൃദ്ധന്‍മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരിക്കുന്ന ആളുകളെ അല്ലാഹു നിശ്ചയിക്കുമെന്ന" തിരുവചനം ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.*_
(ത്വബഖാത്തുൽ കുബ്റാ:1/122)
_സാമൂഹ്യ സേവനം_
ﻭﻛﺎﻥ ﺇﺫا ﻗﺪﻡ ﻣﻦ اﻟﺴﻔﺮ، ﻭﻗﺮﺏ ﻣﻦ ﺃﻡ ﻋﺒﻴﺪﺓ ﻳﺸﺪ ﻭﺳﻄﻪ، ﻭﻳﺨﺮﺝ ﺣﺒﻼ ﻣﺪﺧﺮا ﻣﻌﻪ ﻭﻳﺠﻤﻊ ﺣﻄﺒﺎ ﺛﻢ ﻳﺤﻤﻠﻪ ﻋﻠﻰ ﺭﺃﺳﻪ ﻓﺈﺫا ﻓﻌﻞ ﺫﻟﻚ ﻓﻌﻞ اﻟﻔﻘﺮاء ﻛﻠﻬﻢ ﻓﺈﺫا ﺩﺧﻞ اﻟﺒﻠﺪ ﻓﺮﻕ اﻟﺤﻄﺐ ﻋﻠﻰ اﻷﺭاﻣﻞ، ﻭاﻟﻤﺴﺎﻛﻴﻦ، ﻭاﻟﺰﻣﻨﻰ، ﻭاﻟﻤﺮﺿﻰ، ﻭاﻟﻌﻤﻴﺎﻥ، ﻭاﻟﻤﺸﺎﻳﺦ،
(الطبقات الكبرى)
_*ശൈഖവർകൾ എവിടെയെങ്കിലും യാത്ര പോയാൽ തിരിച്ചു വരുമ്പോൾ തന്റെ നാടായ ഉമ്മുഅബീദയുടെ അടുത്തെത്തിയാൽ അവിടെയുള്ള വിറകുകൾ ശേഖരിച്ച് കയർ കൊണ്ട് കെട്ടി തലയിൽ ചുമന്ന്കൊണ്ടാണ് നാട്ടിൽ പ്രവേശിച്ചിരുന്നത്.*_
_*എന്നിട്ട് നാട്ടിലെ പാവപ്പെട്ടവർ, വിധവകൾ, രോഗികൾ, കുരുടൻമാർ, വയസ്സായ ആളുകൾ, എന്നിവരുടെ വീടുകളിൽ ആ വിറകുകൾ എത്തിച്ച് കൊടുക്കുമായിരുന്നു.*_ (ത്വബഖാത്തുൽ കുബ്റ )
_നീയും പരീക്ഷിക്കപെടാം _
أن كلبا حصل له جذام فاسقذرته نفوس أهل بلده وصار كل واحد بطرده عن بابه فأخذه سيدى أحمد الرفاعى وخرج به إلى البرية وضرب عليه مظلة وصار يأكل هو وإياه ويسقيه ويدهنهه حتى عافاه الله من الجذام بعد أربعين يوماً فسخن له ماء وغسلها ودخل به البلد فقيل له أتعتنى بهذا الكلب هذا الاعتناء كله؟ فقال نعم خفت أن يؤاخذانى الله يوم القيامة ويقول أما عندك رحمة لهذا الكلب أما تخشى أن أبتليك بما إبتليت به هذا الكلب.
(نور الأبصار)
_*കുഷ്ഠരോഗം പിടിപെട്ട ഒരു തെരുവു നായയെ ആളുകള്‍ ഓടിച്ചു കളഞ്ഞു. ഇതറിഞ്ഞ ശൈഖ് നായയെ കണ്ടെത്തി നഗരത്തിന് വെളിയില്‍ ഒരു തമ്പ്കെട്ടി അതില്‍ പാര്‍പ്പിച്ചു. അതിനുവേണ്ട ഭക്ഷണവും മരുന്നും നല്‍കി. നാല്‍പതുദിവസം ആ നായയെ തീവ്രമായി പരിചരിച്ചു. അസുഖം ഭേദമായപ്പോള്‍ അതിനെ കുളിപ്പിച്ച് തെരുവിലേക്ക് തന്നെ വിട്ടയച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞ മറുപടി :ഈ നായയോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല എന്ന് അല്ലാഹു ചോദിക്കുമെന്ന് എനിക്ക് പേടിയുണ്ട്. എന്നിട്ട് ചോദിച്ചയാളോടായി പറഞ്ഞു:ഈ നായയെ പരീക്ഷിക്കപ്പെട്ടപോലെ നിന്നെ അല്ലാഹു പരീക്ഷിക്കലിനെ ഭയപ്പെടുന്നില്ലെ!*_
(നുറുൽ അബ്സാർ)
_നന്മ കാണുക!_
وَقَدْ كَانَ سَيِّدِي أَحْمَدُ بْنُ الرِّفَاعِيِّ قَدَّسَ اللَّهُ سِرَّهُ إِذَا لَقِيَ خِنْزِيرًا أَوْكَلْبًا قَالَ أَنْعِمْ صَبَاحًا، فَقِيلَ لَهُ فِي ذَلِكَ؟ فَقَالَ أُعَوِّدُ نَفْسِي الْكَلَامَ الطَّيِّبَ، وَكَانَ يُخْبِرُ أَنَّ ذَلِكَ كَانَ مِنْ خُلُقِ السَّيِّدِ عِيسَى عَلَيْهِ السَّلَامُ. قَالَ: وَمَرَّ الْحَوَارِيُّونَ يَوْمًا عَلَى كَلْبٍ مَيِّتٍ فَقَالُوا مَاأَشَدَّ نَتْنَ رِيحِهِ يَا رَوحَ اللَّهِ! قَالَ :هَلَّا قُلْتُمْ مَاأْشَدَّ بَيَاضَ أَسْنَانِهِ اهْ
(لواقع الْأَنْوَارِ لِلْإِمَامِ الشَّعْرَانِيِّ:٤٦٦)
_*ഇമാം ശഅ്റാനി(റ) എഴുതുന്നു: നായ, പന്നി പോലുള്ളവയെ കണ്ടാല്‍ ശൈഖ് രിഫാഈ(ഖ.സി)പറയും; സന്തോഷമായിരിക്കട്ടെ. ഇത് കേള്‍ക്കുമ്പോള്‍ അനുയായികള്‍ ചോദിക്കും: എന്താണ് താങ്കള്‍ അങ്ങനെ പറയുന്നത്? ശൈഖിന്‍റെ മറുപടി: എന്തിനെ കണ്ടാലും നല്ലത് പറയാനാണ് എന്നെ ഞാന്‍ പരിശീലിപ്പിക്കുന്നത്. ഈസാ നബി(അ)യുടെ സ്വഭാവം അതായിരുന്നു. ഈസാ നബി(അ)യും അനുയായികളും നടന്നുപോകുമ്പോള്‍ ഒരു നായയുടെ ശവം കണ്ടു. അനുയായികള്‍ പറഞ്ഞു: എന്തൊരു നാറ്റം!. ഇത് കേട്ട് ഈസാ(അ)ന്‍റെ പ്രതികരണം: ആ നായയുടെ പല്ലിന്‍റെ വെളുപ്പിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?!*_
(ലവാഖിഉൾ അൻവാർ:466).
_നിസ്കാരത്തിനു പ്രാധാന്യം_
وكان لا يرى الاشتغال بشيئ من الدنيا عند دخول وقت الصلاة، طلب مرة ماء يشرب فسمع الأذان فقال: حضر حق الحق وبطل حق النفس.
(قلادة الجواهر :٥٣)
_*ശൈഖ് രിഫാഈ(റ) നിസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ മഹാൻ പറഞ്ഞു: അല്ലാഹുവിന് നിർവ്വഹിക്കേണ്ട ബാധ്യതക്ക് സമയമായി. ശരീരത്തിന്റെ ബാധ്യത ഇനി പ്രാധാന്യമർഹിക്കുന്നില്ല.*_
(ഖിലാദതുൽ ജവാഹിർ:53)
_പൂച്ചയുടെ ഉറക്കം_
ﻭﻛﺎﻥ ﺇﺫا ﻧﺎﻡ ﻋﻠﻰ ﻛﻤﻪ ﻫﺮﺓ، ﻭﺟﺎء ﻭﻗﺖ اﻟﺼﻼﺓ ﻳﻘﻄﻊ ﻛﻤﻪ ﻣﻦ ﺗﺤﺘﻬﺎ، ﻭﻻ ﻳﻮﻗﻈﻬﺎ ﻓﺈﺫا ﺟﺎء ﻣﻦ اﻟﺼﻼﺓ ﺃﺧﺬ ﻛﻤﻪ، ﻭﺧﺎﻃﻪ ﺑﺒﻌﻀﻪ(طبقات الكبرى)
*_ഉണങ്ങാന്‍ വിരിച്ചിട്ടകുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാരസമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആകുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു._*
(ത്വബഖാത്തുൽകുബ്റ )
_കൊതുകിനോടും കാരുണ്യം_
وَعَن يَعْقُوب دخلت على سَيِّدي أَحْمد فِي يَوْم بَارِد وَقد تَوَضَّأ وَيَده ممدودة فَبَقيَ زَمَانا لَا يُحَرك يَده فتقدمت إِلَى تقبيلها فَقَالَ أَي يَعْقُوب شوشت على هَذِه الضعيفة قلت من هِيَ قَالَ الْبَعُوضَة كَانَت تأكل رزقها من يَدي فهربت مِنْك.(الطبقات الشافعية الكبرى)
_*ശിഷ്യരില്‍ പ്രമുഖനായ യഅ്ഖൂബ് പറയുകയുണ്ടായി: ഞാനൊരിക്കല്‍ ശൈഖിന്‍റെ അടുത്തെത്തി. നല്ല തണുപ്പുള്ള ദിവസമാണ്. അദ്ദേഹം വുളൂഅ് ചെയ്യുന്നതിനിടയില്‍ കൈ അനക്കാതെ കുറേ നേരം നീട്ടിപ്പിടിച്ചത് കണ്ടു. അപ്പോള്‍ കൈ മുത്താനായി ഞാന്‍ ഉസ്താദിന്‍റെ അടുത്തേക്ക് ചെന്നു. ഉടനെ ശൈഖ് പറഞ്ഞു: യഅ്ഖൂബ്, നിങ്ങള്‍ ഈ സാധുജീവിയെ പ്രയാസപ്പെടുത്തുകയാണോ? ഞാന്‍ ചോദിച്ചു: എന്താണ് അങ്ങീ പറയുന്നത്? അദ്ദേഹം: ഒരു കൊതുക് എന്‍റെ കയ്യിലിരുന്ന് അതിന്‍റെ ഭക്ഷണം കഴിക്കുകയായിരുന്നു. നിങ്ങളുടെ വരവ് കണ്ട് അത് ഓടിപ്പോയി.*_ (ത്വബഖാത്തുശ്ശാഫിഈ 6/25).
_അനുധാവനം_
قَالَ شَيْخُ أَسَاتِذَتِنَا الشَّيْخُ مَكِّيُّ الْوَاسِطِيُّ رَحِمَهُ اللَّهُ : نِمْتُ مَعَ السَّيِّدِ أَحْمَدَ الرِّفَاعِي لَيْلَةً فِي أُمِّ عَبيدَة، فَأَحْصَيْتُ لَهُ أَرْبَعِينَ خَصْلَةً مِنْ خِصَالِ الْمُصْطَفَىﷺ وَهَذَا الَّذِي أَدْرَكْتُهُ مِنْ ظَاهِرِ احْوَالِهِ، فَكَيْفَ بِبَاطِنِهَا!.
هَيْهَاتَ أَنْ يَأْتِيَ الزَّمَانُ بِمِثْلِهِ, إِنَّ الزَّمَانَ بِمِثْلِهِ لَبَخِيلٌ.
(قلادة الجواهر :٢٢)
_*ശൈഖ് മക്കിയ്യുൽ വാസിത്വി(റ) പറയുന്നു: ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ(റ)ക്കൊപ്പം ഉമ്മുഅബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം നബിﷺയുടെ പാവന സ്വഭാവങ്ങളിൽ നിന്ന് നാൽപതെണ്ണം ഞാന്‍ ശൈഖവർകളിൽ കണ്ടു. ഇത് മഹാനവർകളുടെ അനുധാവനത്തിന്റെ ബാഹ്യരൂപം മാത്രം. അപ്പോൾ ആന്തരികമായ അനുധാവനം എത്രമാത്രമായിരിക്കും.*_
(ഖിലാദതുൽ ജവാഹിർ:22)
_നീ അദബ് പഠിപ്പിച്ചു_
ﻭﻣﺮ ﻳﻮﻣﺎ ﻋﻠﻰ ﺻﺒﻴﺎﻥ ﻳﺘﺨﺎﺻﻤﻮﻥ ﻓﺨﻠﺺ ﺑﻴﻨﻬﻢ، ﻭﻗﺎﻝ ﻟﻮاﺣﺪ ﻣﻨﻬﻢ اﺑﻦ ﻣﻦ ﺃﻧﺖ ﻓﻘﺎﻝ ﻟﻪ ﻭﺃﻳﺶ ﻓﻀﻮﻟﻚ ﻓﺼﺎﺭ ﻳﺮﺩﺩﻫﺎ، ﻭﻳﻘﻮﻝ: ﺃﺩﺑﺘﻨﻲ ﻳﺎ ﻭﻟﺪﻱ ﺟﺰاﻙ اﻟﻠﻪ ﺧﻴﺮا.
(طبقات الكبرى)
_*ഒരിക്കൽ ശൈഖവർകൾ പരസ്പരം തർക്കിച്ച് കൊണ്ടിരുന്ന ഏതാനും കുട്ടികളുടെ സമീപത്തിലൂടെ നടക്കാനിടയായി. മഹാനവർകൾ അവർക്കിടയിൽ സമാധാനമുണ്ടാക്കിയ ശേഷം അതിൽ ഒരു കുട്ടിയോട് നീ ആരുടെ മകനാണെന്നു ചോദിച്ചു. "അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു" തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.*_
(ത്വബഖാത്തുൽകുബ്റ )
ശൈഖവർകൾ വലിയ ദറജയിലുള്ള മഹാനായിരിന്നിട്ടും തന്നോട് ഒരു കുട്ടി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെുന്നതെന്ന് സൂചിപ്പിച്ചപ്പോൾ അത് സ്വീകരിക്കാനും ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാനും യാതൊരു മടിയും കാണിച്ചില്ല. ഇത് അവിടുത്തെ വിനയമാണ് പ്രതിഫലിപ്പിക്കുന്നത്.
_സഹിഷ്ണുത_
ﻭﺃﺭﺳﻞ ﺇﻟﻴﻪ اﻟﺸﻴﺦ ﺇﺑﺮاﻫﻴﻢ اﻟﺒﺴﺘﻲ ﻛﺘﺎﺑﺎ ﻳﺤﻂ ﻋﻠﻴﻪ ﻓﻴﻪ ﻓﻘﺎﻝ ﺳﻴﺪﻱ ﺃﺣﻤﺪ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻟﻠﺮﺳﻮﻝ اﻗﺮﺃﻩ ﻟﻲ ﻓﻘﺮﺃﻩ ﻓﺈﺫا ﻓﻴﻪ ﺃﻱ ﺃﻋﻮﺭ ﺃﻱ ﺩﺟﺎﻝ ﺃﻱ ﻣﺒﺘﺪﻉ ﻳﺎ ﻣﻦ ﺟﻤﻊ ﺑﻴﻦ اﻟﺮﺟﺎﻝ، ﻭاﻟﻨﺴﺎء ﺣﺘﻰ ﺫﻛﺮ اﻟﻜﻠﺐ ﺑﻦ اﻟﻜﻠﺐ، ﻭﺫﻛﺮ ﺃﺷﻴﺎء ﺗﻐﻴﻆ ﻓﻠﻤﺎ ﻓﺮﻍ اﻟﺮﺳﻮﻝ ﻣﻦ ﻗﺮاءﺓ اﻟﻜﺘﺎﺏ ﺃﺧﺬﻩ ﺳﻴﺪﻱ ﺃﺣﻤﺪ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﻭﻗﺮﺃﻩ، ﻭﻗﺎﻝ: ﺻﺪﻕ ﻓﻴﻤﺎ ﻗﺎﻝ ﺟﺰاﻩ اﻟﻠﻪ ﻋﻨﻲ ﺧﻴﺮا ﺛﻢ ﺃﻧﺸﺪ:
*ﻓﻠﺴﺖ ﺃﺑﺎﻟﻲ ﻣﻦ ﺭﻣﺎﻧﻲ ﺑﺮﻳﺒﺔ ...*
*ﺇﺫا ﻛﻨﺖ ﻋﻨﺪ اﻟﻠﻪ ﻏﻴﺮ ﻣﺮﻳﺐ*
ﺛﻢ ﻗﺎﻝ ﻟﻠﺮﺳﻮﻝ: اﻛﺘﺐ ﺇﻟﻴﻪ اﻟﺠﻮاﺏ ﻣﻦ ﻫﺬا اﻟﻻﺵ ﺣﻤﻴﺪ ﺇﻟﻰ ﺳﻴﺪﻱ اﻟﺸﻴﺦ ﺇﺑﺮاﻫﻴﻢ اﻟﺒﺴﺘﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺎ ﻗﻮﻟﻚ اﻟﺬﻱ ﺫﻛﺮﺗﻪ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﺧﻠﻘﻨﻲ ﻛﻤﺎ ﻳﺸﺎء، ﻭﺃﺳﻜﻦ ﻓﻲ ﻣﺎ ﻳﺸﺎء ﻭﺇﻧﻲ ﺃﺭﻳﺪ ﻣﻦ ﺻﺪﻗﺎﺗﻚ ﺃﻥ ﺗﺪﻋﻮ ﻟﻲ ﻭﻻ ﺗﺨﻠﻴﻨﻲ ﻣﻦ ﺣﻠﻚ، ﻭﺣﻠﻤﻚ ﻓﻠﻤﺎ ﻭﺻﻞ اﻟﻜﺘﺎﺏ ﺇﻟﻰ اﻟﺒﺴﺘﻲ ﻫﺎﻡ ﻋﻠﻰ ﻭﺟﻬﻪ، ﻓﻤﺎ ﻋﺮﻓﻮا ﺇﻟﻰ ﺃﻳﻦ ﺫﻫﺐ،
(الطبقات الكبرى)
_*ഒരിക്കൽ ഇബ്റാഹീമുൽ ബിസ്തി എന്ന പണ്ഡിതൻ ശൈഖവർകൾക്ക് ഒരു കത്തെഴുതി. കത്ത് കിട്ടിയപ്പോൾ കൊണ്ട് വന്നയാളോട് തന്നെ വായിക്കാൻ പറഞ്ഞു: അയാൾ വായിക്കാൻ തുടങ്ങി. അതിൽ ശൈഖിനെ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. എത്രത്തോളമെന്നാൽ (നായയുടെ മകനായ നായയെ)എന്ന് വരെ അതിൽ വിളിച്ചിട്ടുണ്ട്. അയാൾ വായിച്ച് കഴിഞ്ഞപ്പോൾ ശൈഖവർകൾ ആ കത്ത് വാങ്ങി വീണ്ടും വായിച്ചു. എന്നിട്ട് ഇപ്രകാരം പാടി: ഞാൻ അല്ലാഹുവിന്റെ അടുക്കൽ സംശയിക്കപ്പെടുന്നവനല്ലെങ്കിൽ എന്നെ ആക്ഷേപിക്കുന്നവന്റെ ഒരു ആക്ഷേപത്തെയും ഞാൻ വിലവെക്കുന്നില്ല. ദുതനോട് ആ പണ്ഡിതന്റെ കത്തിന് മറുപടിയായി ഇപ്രകാരം എഴുതാൻ പറഞ്ഞു:"ചെറിയ അഹ്മദ് പണ്ടിതനായ ഇബ്റാഹീമുൽ ബിസ്തിക്ക് എഴുതുന്ന കത്താണിത്.നിങ്ങൾ എന്നെക്കുറിച്ച് എഴുതിയത് ഞാൻ വായിച്ചു. അല്ലാഹു അവൻ ഉദ്ദേശിച്ചത് പോലെയാണ് എന്നെ പടച്ചത്.അവൻ ഉദ്ദേശിക്കുന്നത് പോലയാണ് ഞാൻ ജീവിക്കുന്നതും.നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം"*_
*_ഈ കത്ത് ഇബ്റാഹീമുൽ ബിസ്തിക്ക് കിട്ടിയപ്പോൾ അദ്ദേഹം അത് വായിച്ച് പരിഭ്രമിച്ചു പോയി. എങ്ങോട്ടാണ് അദ്ദേഹം പോയതെന്ന് ആരും അറിഞ്ഞില്ല._*
(ത്വബഖാത്തു ശഅ്റാനി-)
_കള്ളൻ തൗബ ചെയ്യുന്നു_
وَنُقِلَ أَنَّ السَّيِّدَ أَحْمَدَ الرِّفَاعِي رَضِيَ اللَّهُ عَنْهُ مَشَى لَيْلَةً إِلَى بَيْتِهِ فَوَجَدَ الْبَابَ مَفْتُوحًا وَوَجَدَ لِصًّا فِيهِ يُرِيدُ أَنْ يَسْرِقَ الْغَلَّةَ فَفَزِعَ مِنْهُ فَزَعًا شَدِيدًا وَكَانَ السِّعْرُ قَدْ غَلَا فَقَالَ لَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ عَلَيْهِ الرَّحْمَةُ وَالرِّضْوَانُ: إِنَّ الْغَلَّةَ تُتْعِبُكَ يَعْنِي إِنَّهَا تَحْتَاجُ إِلَى تَنْقِيَةٍ وَطَحْنٍ وَهَاهُنَا مَا هُوَ أَهْوَنُ عَلَيْكَ مِنْ ذَلِكَ تَعَال مَعِي حَتَّى أُعْطِيَكَ دَقِيقًا فَسَكَنَ رَوْعُهُ لَمَّا سَمِعَ كَلَامَهُ وَمَشَى مَعَهُ إِلَى مَوْضِعِ الدَّقِيقِ، فَسَأَلَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ هَلْ لَكَ شَيْءٌ تَحْمِلُ فِيهِ الدَّقِيقَ ؟ قَالَ: نَعَمْ فَأَخَذَهُ مِنْهُ وَمَلَأَهُ لَهُ دَقِيقًا فَأَخَذَهُ الرَّجُلُ وَخَرَجَ وَكَانَ غَرِيبًا، فَخَرَجَ مَعَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ قُدِّسَ سِرُّهُ حَتَّى بَعُدَ عَنْ أُمِّ عُبَيْدَةَ. ثُمَّ سَأَلَهُ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ قَبْلَ أَنْ يُفَارِقَهُ أَنْ يَجْعَلَهُ فِي حِلٍّ مِنْ تَرْوِيعِهِ إِيَّاهُ حِينَ دَخَلَ الْبَيْتَ فَعَجِبَ اللِّصُّ مِنْ كَلَامِهِ وَحِلْمِهِ فَجَعَلَهُ فِي حِلٍّ، فَقَالَ السَّيِّدُ أَحْمَدُ الرِّفَاعِيُّ رَضِيَ اللَّهُ تَعَالَى عَنْهُ: أَيْ وَلَدِي طَيَّبْتَ قَلْبِي طَيَّبَ اللَّهُ قَلْبَكَ ثُمَّ وَدَّعَهُ وَانْصَرَفَ، فَلَمَّا وَصَلَ الرَّجُلُ إِلَى أَهْلِهِ تَفَكَّرَ فِي حَالِ السَّيِّدِ أَحْمَدَ الرِّفَاعِيِّ رَضِيَ اللَّهُ تَعَالَى عَنْهُ وَفِي قَوْلِهِ لَهُ : أَيْ وَلَدِي وَحِلْمِهُ وَعَفْوِهُ فَرَجَعَ إِلَيْهِ وَتَابَ عَلَى يَدَيْهِ وَأَخْلَصَ وَصَارَ مِنْ أَكَابِرِ الْفُقَرَاءِ.
(قِلَادَةُ الْجَوَاهِرِ :٥٩)
_*ശൈഖ് രിഫാഈ(റ) ഒരു രാത്രി വീട്ടിലേക്ക് മടങ്ങിയപ്പോൾ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. ഒരു കള്ളൻ ധാന്യവിളകൾ മോഷ്ടിക്കുകയായിരുന്നു. വിളകള്‍ക്ക് വില കൂടിയ സമയമായിരുന്നു. മഹാനവർകളെ കണ്ടതോടെ കള്ളൻ പേടിച്ചു. ശൈഖവർകൾ പറഞ്ഞു: വിളകൾ എടുത്താൽ നിനക്കത് പ്രയാസമാകും. ഇവിടെ ഇതിനെക്കാൾ എളുപ്പമുള്ളതുണ്ട്. എന്റെ കൂടെ വരൂ ഞാൻ ധാന്യപ്പൊടി തരാം. ഇതുകേട്ടതോടെ കള്ളന്റെ ഭയം നീങ്ങി. ധാന്യപ്പൊടി സൂക്ഷിച്ച സ്ഥലത്തേക്ക് ശൈഖവർകളോടൊപ്പം അയാളും നടന്നുനീങ്ങി. മഹാൻ ചോദിച്ചു : കൊണ്ട് പോകാന്‍ പാത്രം വല്ലതും എടുത്തിട്ടുണ്ടോ? മറുപടി: അതെ. ശൈഖവർകൾ കള്ളന് പ്രസ്തുത പാത്രം നിറയെ ധാന്യപ്പൊടി സമ്മാനിച്ചു. തിരിച്ചുമടങ്ങുമ്പോൾ കള്ളന്റെ കൂടെ ശൈഖവർകളും അനുഗമിച്ചു. പിരിയും നേരം ശൈഖവർകൾ പറഞ്ഞു: മോഷ്ടിക്കുന്ന സമയത്ത് ഞാന്‍ കയറിവന്നത് കാരണം നീ പേടിച്ചില്ലേ അത് പൊരുത്തപ്പെടണം!. മഹാനവർകളുടെ സംസാരവും സഹനവും കള്ളനെ അൽഭുതപ്പെടുത്തി. അയാള്‍ മാപ്പ് നൽകി. ശൈഖവർകൾ പറഞ്ഞു: മോനെ, എന്റെ ഹൃദയത്തെ നീ നന്നാക്കിയിരിക്കുന്നു. നിന്റെ ഹൃദയവും അല്ലാഹു നന്നാക്കട്ട. ശേഷം അവർ യാത്ര പറഞ്ഞ് പിരിഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അയാള്‍ ശൈഖ് രിഫാഈ(റ)യുടെ മോനെ, എന്ന വിളിയെ കുറിച്ചും സഹനത്തെ കുറിച്ചും മാപ്പ് നൽകാനുള്ള മനോഭാവത്തെ കുറിച്ചും ചിന്തിച്ച്, തിരിച്ചു ശൈഖവർകളുടെ മുമ്പിൽ വന്ന് തൗബ ചെയ്ത് അവിടുത്തെ ശിഷ്യനായി മാറുകയും ചെയ്തു.*_
(ഖിലാദതുൽ ജവാഹിർ:59).
_എനിക്കുള്ള ന്യൂനത.?_
ﻭﻗﺎﻝ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻷﺻﺤﺎﺑﻪ ﻳﻮﻣﺎ ﻣﻦ ﺭﺃﻯ ﻓﻲ ﺣﻤﻴﺪ ﻣﻨﻜﻢ ﻋﻴﺒﺎ ﻓﻠﻴﻌﻠﻤﻪ ﺑﻪ ﻓﻘﺎﻡ ﺷﺨﺺ. ﻓﻘﺎﻝ: ﻳﺎ ﺳﻴﺪﻱ ﻓﻴﻚ ﻋﻴﺐ ﻋﻈﻴﻢ ﻓﻘﺎﻝ: ﻭﻣﺎ ﻫﻮ ﻳﺎ ﺃﺧﻲ ﻓﻘﺎﻝ ﻛﻮﻥ ﻣﺜﻠﻨﺎ ﻣﻦ ﺃﺻﺤﺎﺑﻚ ﻓﺒﻜﻰ اﻟﻔﻘﺮاء ﻭﻋﻼ ﻧﺤﻴﺒﻬﻢ ﻭﺑﻜﻰ ﺳﻴﺪﻱ ﺃﺣﻤﺪ ﻣﻌﻬﻢ، ﻭﻗﺎﻝ ﺃﻧﺎ ﺧﺎﺩﻣﻜﻢ ﺃﻧﺎ ﺩﻭﻧﻜﻢ (الطبقات الكبرى-١/١٢٣)
_*”എന്നില്‍ എന്തെങ്കിലും ന്യൂനത ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്നോട് പറയണ”മെന്ന് സത്യം ചെയ്ത് ശൈഖ് ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ഒരു ശിഷ്യന്‍ എഴുന്നേറ്റു പറഞ്ഞു ‘അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം’ ‘എന്താണ് പറയൂ !*_ _*ഞങ്ങളെപ്പോലുള്ളവര്‍ അങ്ങയുടെ ശിഷ്യന്മാരായി എന്നതാണ് അങ്ങയുടെ ന്യൂനത’. ഇതുകേട്ട മറ്റുശിഷ്യന്മാർ കരയാൻ തുടങ്ങി. ഏറേ നേരത്തേക്ക് കൂട്ടക്കരച്ചില്‍.ശൈഖവർകളും കൂടെ കരഞ്ഞു എന്നിട്ട് പറഞ്ഞു: ഞാൻ നിങ്ങളുടെ സേവകനാണ്. ഞാൻ നിങ്ങളെക്കാൽ താഴ്ന്നവനാണ് "*_
(ത്വബഖാത്തുൽ കുബ്റ )
_നായകൾക്ക് കാവൽ!_
وَعَن يَعْقُوب مر سَيِّدي أَحْمد على دَار الطَّعَام فَرَأى الْكلاب يأكلون التمر من القوصرة وهم يتحارشون فَوقف على الْبَاب لِئَلَّا يدْخل إِلَيْهِم أحد يؤذيهم.
(طبقات الشافعية الكبرى:٦/٢٦)
_*ഒരിക്കൽ ശൈഖവർകൾ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ചു വെക്കുന്ന മുറിയുടെ അരികിലൂടെ നടക്കുകയായിരുന്നു. അപ്പോൾ അവിടെ ഏതാനും നായകൾ ഒരു പാത്രത്തിലെ ഈത്തപ്പഴങ്ങൾ തിന്നുന്നത് കണ്ടു. അവിടെയുള്ളവർ അവകളെ തുരത്തുന്നുണ്ടായിരുന്നു. മഹാനവർകൾ ആരും അകത്തു കടന്ന് അവകളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി വാതില്‍ക്കല്‍ കാവൽ നിന്നു.*_ (ത്വബഖാത്തുശ്ശാഫിയ്യത്തുൽ കുബ്റ)
_വെട്ടുകിളിക്ക് നിഴൽ!_
وكان إذا جلس على ثوبه جرادة وهو مار في الشمس، وجلست على محل الظل يمكث لها حتى تطير، ويقول: إنها استظلت بنا. (طبقات الكبرى)
_*”മഹാനവർകൾ നല്ല വെയിലുള്ള ദിവസം നടക്കുമ്പോൾ വെട്ടുകിളി ധരിച്ച വസ്ത്രത്തിൽ വന്നിരിക്കും. ഉടനെ ശൈഖവർകൾ നിഴലുള്ള സ്ഥലത്ത് ഇരുന്ന് അത് പാറിപ്പോകുന്നത് വരെ കാത്തിരിക്കും. അവിടുന്ന് പറയും: അത് നമ്മുടെ അരികിൽ നഴൽ തേടി വന്നതാണ്.*_
(ത്വബഖാത്തുൽ കുബ്റ)
_ഭയന്നുവോ?!_
ومر يوماً على صبيان يلعبون فهربوا منه هيبة له فتبعهم، وصار يقول: اجعلوني في حل فقد روعتكم ارجعوا إلى ما كنتم عليه.
(طبقات الكبرى)
_*ഒരിക്കല്‍ ശൈഖ് രിഫാഈ(റ) കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കരികിലൂടെ നടന്നുപോയി. അവിടുത്തെ ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം കണ്ട് കുട്ടികൾ നാലുഭാഗത്തേക്ക് ഓടിപ്പോയി. മഹാനവർകൾ അവരെ അരികിലേക്ക് വിളിച്ച് "നിങ്ങളെ ഞാന്‍ ഭയപ്പെടുത്തിയെങ്കിൽ എനിക്ക് പൊരുത്തപ്പെട്ടുതരുകയും, നിങ്ങൾ നേരത്തെ കളിച്ചിരുന്നത് പോലെതന്നെ കളിക്കുകയും ചെയ്യുക.*_
(ത്വബഖാത്തുൽ കുബ്റ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ