2023 നവംബർ 15, ബുധനാഴ്‌ച

ചെറു കഥ

ഒരിക്കൽ ഒരു ശിഷ്യൻ തന്റെ ഗുരുവിനോട് ചോദിച്ചു...!!!

*ഗുരോ..എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മൾ അധികം പേരും തോറ്റു പോകുന്നത്.?*

ഗുരു പറഞ്ഞു...!!!
യഥാർത്ഥത്തിൽ ജീവിതം എന്ന പരീക്ഷ വളരെ ലളിതമാണ്.

*"പക്ഷെ, നമുക്കോരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപേപ്പർ ആണ് നൽകുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ ചോദ്യപേപ്പർ പകർത്താൻ ശ്രമിക്കുന്നു."*

അതുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ അധികം പേരും തോറ്റു പോകുന്നത്

ഗുണ പാഠം
*നമുക്ക് അള്ളാഹു കണക്കാക്കിയ ഒരു ജീവിതം ഉണ്ട്. അത് വരെ അള്ളാഹു എന്തൊക്കെ ശറ്, ഖൈര്‍ കണക്കാക്കിയിട്ടുണ്ടോ അത് പോലെയാണ് നമ്മുടെ ജീവിതം. അല്ലാതെ മറ്റൊരു വ്യക്തിയെ നോക്കി എനിക്ക് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് വേവലാതി പറയുന്നതില്‍ കാര്യമില്ല.*

*ജീവിക്കാന്‍ പണം ആവശ്യമില്ല. മറ്റുള്ളവനെ പോലെ ജീവിക്കാനും, സുഖ കരമായി ജീവിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് പണം ആവശ്യമുള്ളത്.*

*നന്മയും തിന്മയും അള്ളാഹുവില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞാല്‍ ആരോടും ഒരു പരാതിയും ഉണ്ടാവില്ല, എന്ത് തന്നെ സംഭവിച്ചാലും ഒരു ഭയവും ഉണ്ടാവുകയും ഇല്ല...*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...