2023 നവംബർ 15, ബുധനാഴ്‌ച

ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ _ശൈഖ് അവറുകളുടെ ഉപദേശങ്ങൾ.


1-

وقال أبو البركات الشهرزورى رحمه الله سمعت الشيخ عبد القادر الجيلي ينشد على كرسى وعظه بباب الازج رضي الله عنه هذا البيت..

أَلَيْسَ مِنَ الْخُسْرَانِ أَنَّ لَيَالِيَا
       تَمُرُّ بِلَا نَفْعٍ فَتُحْسَبُ مِنْ عُمُرِى.                          
(قلائد الجواهر :٤٠)

അബുൽ ബറകാത്ത്(റ) പറയുന്നു: ഒരിക്കൽ ശൈഖ് ജീലാനി(റ) തന്റെ പ്രസംഗ പീഠത്തില്‍ നിന്ന് ഇങ്ങനെ പാടുന്നത് ഞാന്‍ കേട്ടു:

أَلَيْسَ مِنَ الْخُسْرَانِ أَنَّ لَيَالِيَا
       تَمُرُّ بِلَا نَفْعٍ فَتُحْسَبُ مِنْ عُمُرِى

ഒരു നന്മയും ചെയ്യാതെ എന്റെ രാത്രികൾ കഴിഞ്ഞുപോവുകയും, എന്നാല്‍ ആ സമയങ്ങൾ എന്റെ ആയുസ്സിൽ കണക്കു വെക്കപ്പെടുകയും ചെയ്യുന്നത് നഷ്ടമല്ലയോ!
(ഖലാഇദുൽ ജവാഹിർ:40)

▪️ഓരോ നിമിഷങ്ങള്‍ കഴിയുമ്പോഴും നമ്മുടെ ആയുസ്സാണ് കഴിഞ്ഞ് കൊണ്ടിരിക്കുന്നത്. മരണത്തിലേക്കാണ് നാം അടുത്ത് കൊണ്ടിരിക്കുന്നത്. ഒരു നന്മയും ചെയ്യാതെയാണ് സമയം കഴിഞ്ഞുപോകുന്നതെങ്കിൽ അത് തീരാ നഷ്ടമാണ്.

2-

أبكوا على أنفسكم فبل أن يبكي عليكم
നിങ്ങളെ ഓർത്ത് അടുത്തവർ കരയുന്നതിന്റെ മുമ്പ് നിങ്ങള്‍ നിങ്ങൾക്ക് വേണ്ടി കരയുക.

3-

أما تستحي جعلت ما للخلق مزينا وما للخالق منجسا
 

സൃഷ്ടികൾക്ക് ഭംഗിയുള്ളതും സൃഷ്ടാവിന് വൃത്തിഹീനമായതും കാഴ്ച വെക്കാൻ നിനക്ക് നാണമില്ലേ...

4-

سعة الرزق فتنة مع عدم الشكر
وضيق الرزق فتنة مع عدم الصبر

നന്ദിയില്ലാത്ത ആളുകൾക്ക് രിസ്ഖിലെ വിശാലത അപകടമാണ്. ക്ഷമയില്ലാത്ത ആളുകൾക്ക് ദാരിദ്ര്യവും അപകടമാണ്.
(ബഹ്ജതുൽ അസ്റാറ്)

 5-

أحسن ظنك بغيرك وأسئه في نفسك

മറ്റുള്ളവരെ കുറിച്ച് നല്ലത് കരുതുകയും നിന്നെക്കുറിച്ച് മോശം കരുതുകയും ചെയ്യുക.

6-
ووجوهم إلى الكعبة وقلوبهم للدراهم والدينار.

ചിലരുടെ മുഖങ്ങള്‍ കഅ്ബയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പക്ഷേ അവരുടെ ഹൃദയങ്ങൾ തിരിഞ്ഞിരിക്കുന്നത് ദിർഹമിലേക്കും ദീനാരിലേക്കുമാണ്.

7-

يا من يدعي العلم لا عبرة لعلمك من غير عمل ولا عبرة لعملك بغير إخلاص لإنه جسد بلا روح

അറിവുള്ളവനാണെന്ന് വാദിക്കുന്നവനെ, അമലില്ലെങ്കിൽ നിന്റെ ഇൽമ് കൊണ്ട് യാതൊരു പരിഗണനയുമില്ല. ഇഖ്ലാസില്ലാതെ നിന്റെ സൽകർമ്മങ്ങൾക്കും പരിഗണനയില്ല. അത് ആത്മാവില്ലാത്ത ജഡമാണ്.

8-

ما دام حب الدنيا في قلبك لا تري شيئا من أحوال الصالحين.

ദുനിയാവിനോടുള്ള പ്രേമം നിന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം സജ്ജനങ്ങളുടെ അവസ്ഥകളിൽ ഒന്നിനെയും നീ കാണുകയില്ല.
(ബഹ്ജതുൽ അസ്റാറ്)


9-
സ്നേഹവും വെറുപ്പും

ﻭﻛﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺇﺫا ﻭﺟﺪﺕ ﻓﻲ ﻗﻠﺒﻚ ﺑﻐﺾ ﺷﺨﺺ ﺃﻭ ﺣﺒﻪ ﻓﺎﻋﺮﺽ ﺃﻓﻌﺎﻟﻪ ﻋﻠﻰ اﻟﻜﺘﺎﺏ، ﻭاﻟﺴﻨﺔ ﻓﺈﻥ ﻛﺎﻧﺖ ﻣﺤﺒﻮﺑﺔ ﻓﻴﻬﻤﺎ ﻓﺄﺣﺒﻪ، ﻭﺇﻥ ﻛﺎﻧﺖ ﻣﻜﺮﻭﻫﺔ ﻓﺎﻛﺮﻫﻪ ﻟﺌﻼ ﺗﺤﺒﻪ ﺑﻬﻮاﻙ، ﻭﺗﺒﻐﻀﻪ 
ﺑﻬﻮاﻙ
 -(طبقات الشعراني :١/١١٣)

ശൈഖ് ജീലാനി (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു:"നിന്റെ മനസ്സിൽ ഒരാളോട് വെറുപ്പോ സ്നേഹമോ ഉണ്ടായാൽ അവന്റെ പ്രവർത്തനം ഖുർആനും സുന്നത്തും(ദീൻ) അടിസ്ഥാനപ്പടുത്തി തട്ടിച്ചു നോക്കണം.അവ രണ്ടിലും അവന്റെ പ്രവർത്തനം ഇഷ്ട്ടപ്പെടുന്ന പ്രവർത്തനമാണെങ്കിൽ നീ അവനെ ഇഷ്ട്ടപ്പെടുക. അവ രണ്ടിലും അവന്റെ പ്രവർത്തനം വെറുക്കപ്പെടുന്ന പ്രവർത്തനമാണെങ്കിൽ നീ അവനെ വെറുക്കുക. നീ നിന്റെ ഇച്ചയനുസരിച്ച് ഒരാളെയും സ്നേഹിക്കുകയൊ വെറുക്കുകയൊ ചെയ്യരുത്.
(ത്വബഖാത്തു ശഅ്റാനി-1/113)

ഒരാളോടുള്ള സ്നേഹവും വെറുപ്പും അല്ലാഹുവിന്റെ പ്രീതിക്കായിരിക്കണം. നമ്മുടെ സ്വന്തം താൽപര്യങ്ങൾക്കാകരുത്. 

10-
ദരിദ്രരെ നിന്ദിക്കരുത്

ورأى فقيرا مكسور القلب فقال له ما شأنك قال مررت اليوم بالشط وسألت ملاحا يحملني الى جانب الآخر فابى وانكسر قلبى لفقرى قال فلم يتم الفقير كلامه حتى دخل رجل معه صرة فيها ثلاثون دينارا نذرا للشيخ رضي الله عنه فقال الشيخ لذلك الفقير خذ هذه الصرة واذهب بها الى الملاح وأعطه إياها وقل له لا ترد فقيرا بعدها أبدا وخلع الشيخ رضي الله عنه قميصه وأعطاه للفقير فاشترى منه بعشرين دينارا رضي الله عنه.
(قلائد الجوائر :36 )

 
ദുഖിതനായ ഒരു ഫഖീറിനെ ഒരിക്കല്‍ ശൈഖവര്‍കള്‍ കണ്ടുമുട്ടി. ശൈഖ് കാര്യം തിരക്കി. അയാള്‍ വിവരിക്കാന്‍ തുടങ്ങി. എന്നെ മറുകരയിലെത്തിക്കാന്‍ ഞാന്‍ തോണിക്കാരനോട് ആവശ്യപ്പെട്ടു. പക്ഷെ ദരിദ്രനായ എന്നെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. ഫഖീറിന്റെ വാക്കുകള്‍ ഇടറി. അപ്പോഴാണ് മറ്റൊരാള്‍ കടന്നു വന്നത്. ശൈഖവര്‍കള്‍ക്ക് നേര്‍ച്ചയാക്കിയ മുപ്പത് ദീനാര്‍ അയാളുടെ കയ്യിലുണ്ടായിരുന്നു. അത് അയാള്‍ ശൈഖിന് കൈമാറി. ഉടനെ ശൈഖവര്‍കള്‍ ഫഖീറിനോട് പറഞ്ഞു. ഈ സ്വര്‍ണനാണയങ്ങള്‍ എടുത്തോളൂ. ഇനിയൊരിക്കലും ദരിദ്രരെ നിന്ദിക്കരുതെന്ന് ആ തോണിക്കാരനോട് പറയുകയും വേണം. ശൈഖവർകൾ തന്റെ ഖമീസ് ഫഖീരിന് ഊരിക്കൊടുക്കുകയും, ഇരുപത് ദീനാർ കൊടുത്ത് വീണ്ടും ആ ഫഖീരിൽ നിന്ന് തന്നെ അത് വാങ്ങുകയും ചെയ്തു. 
(ഖലാഇദുല്‍ ജവാഹിര്‍: 36)

11-
ശുദ്ധമായ മനസ്സ്

قال الشيخ الجيلاني رضي الله عنه :.. وعليك بحسن الظن في المسلمين وإصلاح النية لهم، وتسعى بينهم فى كل خير، وأن لا تبيت ولأحد فى قلبك شر ولا شحناء ولا بغض، وأن لا تدعو لمن ظلمك.. (فتوح الغيب)

ശൈഖ് ജീലാനി(റ) വിന്റെ ഉപദേശത്തിൽ നിന്ന്:
"മുസ്‌ലിമീങ്ങളെക്കുറിച്ച് നല്ല ഭാവന വെച്ച് പുലർത്തുകയും അവരെക്കുറിച്ചുള്ള ചിന്ത നന്നാക്കുകയും ചെയ്യുക, അവരുടെ എല്ലാ നല്ല കാര്യങ്ങളിലും സഹായിക്കുകയും, അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക, നിന്റെ മനസ്സിൽ ഏതെങ്കിലും ഒരാളോട് കോപമോ, കുശുമ്പോ, വെറുപ്പോ, തിന്മയോ ഉണ്ടായിരിക്കെ നീ ഒറ്റ രാത്രിയും കിടക്കരുത്. നിന്നോട് അക്രമം കാണിച്ചവനിക്കെതിരെ നീ പ്രാർത്ഥിക്കുകയുമരുത്.
(ഫുതൂഹുൽ ഗൈബ്)

12-
നാളെ വിചാരണയുണ്ട്!

يقول الشيخ عبد القادر رضي الله عنه : واعلم أنك مسئول عن حركاتك وسكناتك، فاشتغل بما هو أولى في الوقت وإياك وفضول تصرفات الجوارح. (فتوح الغيب)

ശൈഖ് ജീലാനി (റ) പറയുന്നു: "നീ അറിയുക, നിന്റെ ചലനങ്ങളെക്കുറിച്ചും, നിശ്ചലനങ്ങളെക്കുറിച്ചും നാളെ വിചാരണ ചെയ്യപ്പെടും. അതിനാല്‍ ഓരോ സമയത്തും ഏതാണോ ഉചിതമായത് അതിൽ നീ വ്യാപൃതനാവുക . ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്റെ അവയവങ്ങള്‍ ചലിപ്പിക്കുന്നതിനെ നീ സൂക്ഷിക്കുക. 
(ഫത്ഹുൽ ഗൈബ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...