_ശൈഖ് അവർകളുടെ വടിക്ക് ടൈഗ്രീസ് നദി കീഴ്പ്പെടുന്നു_
ഒരു വര്‍ഷം ടൈഗ്രീസ് നദിയിലെ വെള്ളം അധികരിച്ച സമയം. ജനങ്ങള്‍ വെള്ളത്തിലാകുമോ എന്ന് വരെ ഭയപ്പെട്ട സന്ദര്‍ഭം. ജനങ്ങള്‍ ശൈഖവര്‍കളുടെ അടുത്ത് വന്ന് ഇസ്തിഗാസ നടത്തി (സഹായാര്‍ത്ഥന). മഹാനവര്‍കള്‍ തന്റെ വടിയെടുത്ത് നദിയുടെ കരയിലേക്ക് ചെന്നു. എന്നിട്ട് ഒരു സ്ഥലത്ത് ആ വടി തറച്ചു പറഞ്ഞു: "ഇവിടെ വരെ..." ആ സമയമതാ നദിയിലെ വെള്ളം ചുരുങ്ങി പോയി.
അവലംബം: قلائد الجواهر
*എന്താണ് യഥാര്‍ത്ഥ കറാമത്ത്..?*
യഥാര്‍ത്ഥ കറാമത്ത് എന്ന് പറയുന്നത് ഇസ്തിഖാമത്തുണ്ടാകലാണ് (നേരായ റൂട്ടിലൂടെയുള്ള സഞ്ചാരം).
ഇസ്തിഖാമത്തിന് രണ്ട് കാര്യങ്ങള്‍ വേണം.
ഒന്ന്, അല്ലാഹുവിﷻലുള്ള യാഥാര്‍ത്ഥ വിശ്വാസം.
രണ്ട്, നബിﷺതങ്ങള്‍ കൊണ്ട് വന്ന കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും പിന്‍പറ്റുക.
അബൂ യസീദുല്‍ ബിസ്താമി (റ) എന്നവര്‍ പറയുന്നു: "ഒരുത്തന്‍ തന്റെ മുസ്വല്ല വെള്ളത്തിനു മുകളില്‍ വിരിച്ചു. എന്നിട്ട് അന്തരീക്ഷത്തില്‍ ഇരുന്നു. ഇവനെ കണ്ട് നിങ്ങള്‍ വഞ്ചിതരാകരുത്. അല്ലാഹുﷻവും റസൂലും (ﷺ) കല്‍പ്പിച്ച കല്‍പ്പനകളിലും വിരോധനകളിലും അവന്റെ അവസ്ഥ എങ്ങനെയാണെന്ന് നോക്കണം."
മഹാനവര്‍കളോട് പറയപ്പെട്ടു: "ഒരു മനുഷ്യന്‍ ഒരൊറ്റ രാത്രി കൊണ്ട് മക്കയിലേക്കെത്തിയാലോ..?"
മഹാനവര്‍കള്‍ പറഞ്ഞു: "ഇയാള്‍ ഒരു രാത്രി കൊണ്ടല്ലേ മക്കത്തെത്തുന്നത്, ശൈതാന്‍ ഒരു സെക്കന്റ് കൊണ്ട് മശ്‌രിഖില്‍ നിന്നും മഗ്‌രിബിലേക്കെത്തുന്നുണ്ടല്ലോ..."
വീണ്ടും പറയപ്പട്ടു: "ഒരു മനുഷ്യന്‍ വെള്ളത്തിന്റെ മുകളിലൂടെ നടക്കുന്നുണ്ടല്ലോ..."
മഹാനവര്‍കള്‍ പറഞ്ഞു: "വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മത്സ്യം, അന്തരീക്ഷത്തിലൂടെ പറക്കുന്ന പറവ ഇവയൊക്കെ ഇവനേക്കാള്‍ വലിയ അത്ഭുതമല്ലേ.." ( شرح الحكم العطائية)
👉🏼 അത് കണ്ടിട്ടല്ലാ ഒരാളെ വിലയിരുത്തേണ്ടത്. അല്ലാഹുﷻവും റസൂലും (ﷺ) കല്‍പ്പിച്ച കല്‍പ്പനകളിലും വിരോധനകളിലും അവന്‍ എവിടെ നില്‍ക്കുന്നു എന്നതിനാലാണ്.
അതാണല്ലോ നമ്മള്‍ ഇന്നലെ വിവരിച്ച കറാമത്തില്‍ നിന്നും നമുക്ക് മുഹിയുദ്ധീന്‍ ശൈഖിനെ (റ) കുറിച്ച് ബോധ്യമായത്.
അല്ലാഹു ﷻ മഹാനവര്‍കളുടെ ബറകത്ത് കൊണ്ട് കല്‍പ്പനകളെ അനുസരിക്കാനും വിരോധനകളെ വെടിയാനും നമുക്ക് തൗഫീഖ് നല്‍കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ