2023 നവംബർ 15, ബുധനാഴ്‌ച

ശൈഖ് ജീലാനി (റ) കറാമത്തുകൾ.07

 _ശൈഖിന്റെ ഇല്‍മളക്കാന്‍ വന്ന പണ്ഡിതന്മാര്‍ക്ക് സംഭവിച്ചത്..‌!!_ 

ലോകത്തിന്റെ പലഭാഗങ്ങളിലും മുഹിയുദ്ധീന്‍ ശൈഖിനെ (റ) കുറിച്ചുള്ള ഖ്യാതി പരന്ന സമയം. ആയിടക്കാണ് ബഗ്ദാദിലുള്ള ബുദ്ധിമാന്മാരില്‍ പെട്ട നൂറു പണ്ഡിതന്മാര്‍ ഒരുമിച്ചു കൂടിയത്. അവരുടെ സംഗമം മറ്റൊന്നുമല്ല. ശൈഖവര്‍കളുടെ ഇല്‍മൊന്നളക്കണം.

 അങ്ങനെ ഓരോരുത്തരും ഓരോ മസ്അല വീതം മഹാനവര്‍കളോട് ചോദിക്കാന്‍ കണ്ടു വെച്ചു. അവര് മുഹിയുദ്ധീന്‍ ശൈഖിന്റെയരികിലേക്ക് (റ) ചെന്നു. ആ സമയം മഹാനവര്‍കള്‍ ഒന്ന് തലതാഴ്ത്തി. അപ്പോഴതാ അവിടുത്തെ ഹൃദയത്തില്‍ നിന്നും ഒരു പ്രകാശം പുറപ്പെടുന്നു. ആ മജ്‌ലിസിലുണ്ടായിരുന്ന സര്‍വ്വരുടെയും നെഞ്ചിലൂടെ ആ പ്രകാശം കടന്നു പോയി. അത് കാരണം അവര്‍ ചോദിക്കാന്‍ കരുതിയ എല്ലാ ചോദ്യങ്ങളും മാഞ്ഞുപോയി. 

 അവര് ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി, അവരുടെ തലപ്പാവൊക്കെ ഒഴിവാക്കി തുറന്നുവെച്ചു. പക്ഷെ, അവര്‍ക്കൊന്നും ഓര്‍മവരുന്നില്ല. മഹാനവര്‍കള്‍ സൗമ്യമായി എഴുന്നേറ്റ് തന്റെ സീറ്റിലിരുന്നു. എന്നിട്ട് അവരു കണ്ടുവെച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. മഹാനവര്‍കളുടെ അത്യപൂര്‍വ്വമായ ഇല്‍മിന്റെ ആഴം കണ്ട് വന്നവരൊക്കെ അവിടുത്തെ സ്ഥാനമാനത്തെ സംശയലേശമന്യെ അംഗീകരിച്ചു.

  (അവലംബം: طبقات الشعراني)

അല്ലാഹു ﷻ അവിടുത്തെ ഇല്‍മിന്റെ ബറകത്ത് കൊണ്ട് നമ്മെ ഉഖ്‌റവ്വിയായ ഇല്‍മിന്റെ അഹ്‌ലുകാരാക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...