2023 നവംബർ 15, ബുധനാഴ്‌ച

ശൈഖ് ജീലാനി (റ) കറാമത്തുകൾ : 08


   
ശൈത്വാനെ തുരത്തിയോട്ടി

 ഒരിക്കല്‍ മഹാനരായ മുഹിയുദ്ധീന്‍ ശൈഖവര്‍കള്‍ (റ) ചക്രവാളം നിറഞ്ഞു നില്‍ക്കുന്ന വലിയൊരു പ്രകാശം കാണാനിടയായി. പിന്നെ ഒരു രൂപമതാ മഹാനവര്‍കളുടെ അടുത്തേക്ക് വരുന്നു. ആ രൂപം മഹാനരോട് വിളിച്ചു പറഞ്ഞു: 

 "ഓ.. അബ്ദുല്‍ ഖാദര്‍, ഞാന്‍ നിന്റെ റബ്ബാണ്.. നിനക്ക് ഞാന്‍ ഹറാമാക്കപ്പെട്ട കാര്യം ഹലാലാക്കി തന്നിരിക്കുന്നു."

 ഉടനടി മഹാനവര്‍കള്‍ പറഞ്ഞു: "ഓ ശപിക്കപ്പെട്ടവനെ, പോ..."

 പെടുന്നനെ ആ പ്രകാശം ഇരുളായി മാറി. രൂപം ഒരു പുകയായും. എന്നിട്ട് അത് സംസാരിച്ചു: "ഓ അബ്ദുല്‍ ഖാദര്‍, റബ്ബിനെ സംബന്ധിച്ചുള്ള നിന്റെ അറിവ് കൊണ്ട് എന്നില്‍ നിന്ന് (എന്റെ ശര്‍റില്‍ നിന്ന്) നീ രക്ഷപ്പെട്ടുപോയി. ത്വരീഖത്തിന്റെ അഹ്‌ലുകാരില്‍ പെട്ട 70 സൂഫിയാക്കളെ ഇതുപോലെ ഞാന്‍ വഴിപിഴപ്പിച്ചിട്ടുണ്ട്." 

 അപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: "അല്ലാഹുﷻവിനിക്കാണ് ഫള്ല്‍"

 അത് ശൈത്വാന്‍ ആണെന്ന് എങ്ങനെ അങ്ങേക്ക് ബോധ്യപ്പെട്ടതെന്ന് ശൈഖവര്‍കളോട് ചോദിക്കപ്പെട്ടപ്പോള്‍ അവിടെന്ന് പറഞ്ഞു: "അല്ലാഹു ﷻ ഹലാലാക്കിയതിനെ ഹറാമാക്കി എന്ന് പറഞ്ഞ അവന്റെ വാക്കില്‍ നിന്നാണ് എനിക്കത് മനസ്സിലായത്."

 അവലംബം: طبقات الشعراني 

 പദവി കൂടി എന്ന് കരുതി അല്ലാഹു ﷻ ആര്‍ക്കും ഹറാം ഹലാലാക്കി കൊടുക്കുകയില്ല. അങ്ങനെ ഹലാലാക്കുകയാണെങ്കില്‍ മുത്തുനബിﷺക്കല്ലെ ആദ്യം ഹലാലാക്കി കൊടുക്കേണ്ടിയിരുന്നത്. ഹലാലായതില്‍ തന്നെ മഹാന്മാര്‍ കണിശത പാലിക്കുന്നവരാണ്. 

 അല്ലാഹു സുബ്ഹാനഹുവതആല മഹാനവര്‍കളുടെ ബറകത്ത് കൊണ്ട് ശൈത്വാന്റെ ശറില്‍ നിന്നും നമ്മെ കാക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...