2023 നവംബർ 15, ബുധനാഴ്‌ച

സഹവാസങ്ങൾ


وقال الشيخ أبو بكر الورّاق رحمة الله عليه : إنك تصاحب خمسةً ، فإن علمت كيف تصاحب نجوت ، وإلا هلكت : الله تعالى ، والنفس ، والشيطان ، والدنيا ، والخلق. فأمّا الصحبة مع الله تعالى فبالموافقة في أوامره ونواهيه وأفعاله ، ومع النفس بالمخالفة ، ومع الشيطان بالعداوة ، ومع الدنيا بالحذر منها ، ومع الخلق بالشفقة عليهم. 

(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٥٤٢)

     അശ്ശൈഖ് അബൂബകറുൽ വറാഖ് (റ) തങ്ങൾ പറയുന്നു: അഞ്ചാളുകളോട് സഹവസിക്കേണ്ട നീ ഓരോരുത്തരോടും എങ്ങിനെ സഹവസിക്കണമെന്നറിഞ്ഞാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ നീ നശിച്ചു. അല്ലാഹുﷻ, ശരീരം, പിശാച്, ദുൻയാവ്, സൃഷ്ടികൾ എന്നിവരാണവർ.

 അല്ലാഹുﷻവിനോട് ഇടപടേണ്ടത് അവന്റെ കൽപനകളിലും വിരോധനകളിലും പ്രവർത്തികളിലും അവനോട് യോചിക്കൽ കൊണ്ടാണ്.

 ശരീരത്തോട് ഇടപെടേണ്ടത് എപ്പോഴും അതിന്റെ ഇഷ്ടത്തിന് എതിര് നിന്ന് കൊണ്ടാണ്. 

 പിശാചിനോട് എപ്പോഴും കടുത്ത ശത്രുത പുലർത്തുകയാണ് വേണ്ടത്. 

 ദുൻയാവിന്റെ ചതിയിൽ പെടുമോ എന്ന് പേടിച്ച് സൂക്ഷിച്ചു കൊണ്ടാണ് അതിനോട് ഇടപഴകേണ്ടത്. 

 സൃഷ്ടികളോട് അലിവും കരുണയും കാണിച്ചു കൊണ്ടാണ് ഇടപെടേണ്ടത്. 

*_✍🏼അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി_*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...